gnn24x7

ജമ്മു കാഷ്മീരിലെ അവന്തിപോറയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു തീവ്രവാദിയെ വധിച്ചു

0
338
gnn24x7

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ അവന്തിപോറയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു തീവ്രവാദിയെ വധിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് മീജ് പാമ്പോറില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന സുരക്ഷാസേനയും പോലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു.
ഇതിനിടെയാണ് ആക്രമണമുണ്ടായത്. ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

gnn24x7