ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രധാനമന്ത്രി സര്‍വകക്ഷി യോഗം ചെരുന്നു. ഇന്ന് വൈകീട്ട് 5 മണിക്ക് ആണ് യോഗം ചേരുന്നത്. രാജ്യത്തെ 15 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
സോണിയ ഗാന്ധി, മമത ബാനര്‍ജി, ശരത് പവാര്‍, നിതീഷ് കുമാര്‍, സീതാറാം യെച്ചൂരി, എം.കെ സ്റ്റാലിന്‍, ജഗന്‍മോഹന്‍ റെഡ്ഡി, ഡി.രാജ, തുടങ്ങിയവര്‍ സര്‍വ്വ കക്ഷി യോഗത്തില്‍ പങ്കെടുക്കും.
ഗല്‍വാന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ഇവരെ അറിയിക്കും.
അതേ സമയം ആം ആദ്മി പാര്‍ട്ടി, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികള്‍ക്ക് യോഗത്തില്‍ ക്ഷണം ലഭിച്ചിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സര്‍വ്വകക്ഷി യോഗത്തില്‍ വിളിച്ച് അഭിപ്രായം തേടുമ്പോള്‍ രാജ്യതലസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ ക്ഷണിക്കാത്തത് എന്തു കൊണ്ടാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് സജ്ജയ് സിംഗ് ചോദിച്ചു.
പ്രധാനമന്ത്രിയുടെ സര്‍വക്ഷി യോഗത്തില്‍ പങ്കെടുക്കാനുള്ള മാനദണ്ഡമെന്തെന്നാണ് ആര്‍.ജെ.ഡി നേതാവ് തേജ്വസി യാദവ് ചോദിച്ചത്.
 
                






