ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്.
ഉപഗ്രഹ ചിത്രങ്ങളില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈന അതിക്രമിച്ച് കയറിയതാണ് വ്യക്തമാകുന്നതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് നമ്മുടെ പ്രദേശത്തേക്ക് ആരും അതിക്രമിച്ച് കയറുകയോ,കയ്യേറുകയോ ഉണ്ടായിട്ടില്ലെന്നാണ്,
എന്നാല്‍ പാന്ഗോന്ഗ് തടാകത്തിന് സമീപമുള്ള പ്രദേശം ചൈന കയ്യേറിയതായി ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറയുന്നു.
പ്രധാനമന്ത്രിയെ സറണ്ടര്‍ മോദിയെന്ന്‍ പരിഹസിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഉപഗ്രഹ ചിത്രങ്ങളുമായി വീണ്ടും രംഗത്ത് വന്നത്.
നേരത്തെ ജപ്പാന്‍ ടൈംസ് ഉപയോഗിച്ചായിരുന്നു രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ സറണ്ടര്‍ മോദി എന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തത്.
ഇന്ത്യന്‍ മണ്ണില്‍ ആരും കടന്ന് കയറിയിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്ഥാവന വന്നതിന് പിന്നാലെ കോണ്‍ഗ്രെസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിന്നു.







































