gnn24x7

തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 15,000 കടന്നു

0
202
gnn24x7

ന്യൂഡൽഹി : തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 15,000 കടന്നു. ഇന്നലെ 15,272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ശനിയാഴ്‌ച രോ​ഗം സ്ഥിരീകരിച്ചത് 15,912 പേർക്കാണ്. ബുധനാഴ്‌ചമുതൽ പ്രതിദിന രോഗികളില്‍ റെക്കോഡ്‌ വർധനയാണ് ‌. ബുധനാഴ്‌ച ആദ്യമായി പ്രതിദിന രോ​ഗികളുടെ എണ്ണം 13,000 കടന്നു. വെള്ളിയാഴ്‌ച 14,000 ഉം ശനിയാഴ്‌ച 15,000ഉം കടന്നു.

രാജ്യത്തെ കോവിഡ് കേസുകള്‍ കഴിഞ്ഞ 7 ദിവസത്തില്‍ 50.7 ശതമാനമാണ് വര്‍ധിച്ചത്. രോഗവ്യാപനം ഈ തോതിൽ തുടർന്നാൽ വെള്ളിയാഴ്‌ചയോടെ രോ​ഗികള്‍ അഞ്ചുലക്ഷം കടക്കും. ജൂലൈ ആദ്യത്തോടെ ആറുലക്ഷമാകും. ജൂൺ ഒന്നുമുതൽ 21 വരെ രോ​ഗികളായത് 2,21,098 പേരാണ് . കോവിഡ് മരണനിരക്കിലും വര്‍ധനയുണ്ട്. ഇന്നലെ മാത്രം 427 മരണങ്ങള്‍ ആണ് ഉണ്ടായത്. ഒരാഴ്ചത്തെ കണക്ക് എടുത്താല്‍ 8. 4 ശതമാനം വര്‍ധന. രാജ്യത്ത് മെയ്‌ 31 വരെ 5405 കോവിഡ്‌ മരണമുണ്ടായി. ജൂൺ 21നു മരണസംഖ്യ 13,277 ആയി. ജൂൺ ഒന്നുമുതല്‍ 21 വരെ 7872 മരണം. മെയ്‌ വരെയുള്ള മരണത്തിന്റെ ഒന്നര ഇരട്ടി ജൂണ്‍ ആദ്യ മൂന്ന്‌ ആഴ്‌ചയിലായി സംഭവിച്ചു‌. മരണനിരക്ക് ഇതേപോലെ തുടർന്നാൽ ജൂലൈ ആദ്യവാരം 20,000 കടക്കും. മരണങ്ങളിൽ മഹാരാഷ്ട്രയാണ്‌ മുന്നിൽ– 5984. ഡൽഹിയിൽ 2112, ഗുജറാത്തിൽ 1638.

രോഗികളുടെ എണ്ണത്തിൽ തമിഴ്‌നാടിനെ മറികടന്ന്‌ ഡൽഹി രണ്ടാമത്‌. ഞായറാഴ്‌ച പുതിയ 3000 രോ​ഗബാധ റിപ്പോർട്ട്‌ ചെയ്‌തു. ആകെ രോഗികളുടെ എണ്ണം 59746. 63 പേർ കൂടി മരിച്ചതോടെ ആകെമരണം 2175 ആയി.261 കണ്ടെയ്‌ൻമെന്റ്‌ സോണുകളാണ്‌ ഇപ്പോഴുള്ളത്‌. തമിഴ്‌നാട്ടിൽ ആകെ കോവിഡ്‌ രോഗികളുടെ എണ്ണം 59377‌. ‍ഡല്‍ഹിയിലെ കോവിഡ്‌സ്ഥിതി വിലയിരുത്താൻ കേന്ദ്രമന്ത്രി അമിത്‌ ഷായുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേർന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here