gnn24x7

തലച്ചോറിനേറ്റ പരിക്ക് മൂലം സംസാരശേഷി നഷ്ടമായ യുവതി ഇപ്പോൾ സംസാരിക്കുന്നത് നാല് വ്യത്യസ്ത ശൈലിയിൽ

0
309
gnn24x7

തലച്ചോറിനേറ്റ പരിക്ക് മൂലം സംസാരശേഷി നഷ്ടമായ യുവതി ഇപ്പോൾ സംസാരിക്കുന്നത് നാല് വ്യത്യസ്ത ശൈലിയിൽ. എമിലി ഈഗൻ എന്ന മുപ്പത്തിയൊന്നുകാരിയാണ് വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച് മുന്നിൽ നിൽക്കുന്നത്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ എസ്സെക്സിലാണ് വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

എമിലിയ്ക്ക് സംസാരശേഷി നഷ്ടമായത് എങ്ങനെയെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ സ്ട്രോക്ക് ആകുമെന്നായിരുന്നു ചികിത്സിച്ച ഡോക്ടർമാരുടെ നിഗമനം. എന്നാൽ പിന്നീട് തലച്ചോറിനേറ്റ പരിക്കിൽ എമിലിക്ക് സംസാരശേഷി നഷ്ടമായതാണെന്ന് കണ്ടെത്തി. എന്നാൽ പ്രത്യക്ഷത്തിലുള്ള പരിക്കുകളൊന്നും എമിലിക്ക് സംഭവിച്ചിട്ടുമുണ്ടായിരുന്നില്ല.

രണ്ട് മാസത്തോളം സംസാരശേഷി നഷ്ടമായ എമിലി ഇപ്പോൾ സംസാരിക്കുന്നത് പോളിഷ്, ഇറ്റാലിയൻ, റഷ്യൻ, ഫ്രഞ്ച് തുടങ്ങി നാല് വ്യത്യസ്ത ശൈലിയിലാണ്. ഇതെങ്ങനെ സംഭവിച്ചു എന്നതാണ് അടുത്ത അത്ഭുതം.

ഞെട്ടിക്കുന്ന കാര്യമെന്തെന്നാൽ എമിലിയ്ക്ക് ഇപ്പോൾ സ്വന്തം ഭാഷയായ എസ്സെക്സ് ശൈലിയിൽ സംസാരിക്കാൻ സാധിക്കുന്നില്ലെന്നതാണ്. സംസാരിക്കാൻ മാത്രമല്ല, താൻ ഇത്രകാലം ഉപയോഗിച്ച ഭാഷയിൽ എഴുതാനോ ചിന്തിക്കാനോ സാധിക്കുന്നില്ലെന്നും എമിലി പറയുന്നു.

തലച്ചോറിന് പരിക്കേൽക്കുന്നത് മൂലം സംഭവിക്കുന്ന foreign accent syndrome എന്ന അപൂർവ അവസ്ഥയാണ് യുവതിക്കെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.

ജീവിതകാലം മുഴുവൻ ഇംഗ്ലണ്ടിൽ താമസിച്ചിട്ടും തന്റെ ഇംഗ്ലീഷ് ഭാഷയിൽ വന്ന മാറ്റം ഞെട്ടിച്ചിരിക്കുകയാണെന്ന് എമിലിയും പറയുന്നു. ഇപ്പോൾ എമിലിയുടെ എഴുത്തും സംസാരവുമെല്ലാം 31 വർഷം ഇംഗ്ലണ്ടിൽ ജീവിച്ചയാളുടേതുമായി യാതൊരു ബന്ധവുമില്ലാത്തതാണ്.

സംസാരശൈലി മാറിയതോടെ നാട്ടുകാരിൽ നിന്നും മോശം അനുഭവങ്ങളുണ്ടായെന്നും എമിലി പറയുന്നു. വിദേശിയാണെന്ന് തെറ്റിദ്ധരിച്ച് സൂപ്പർമാർക്കറ്റിൽ നിന്നും എമിലിയെ ഇറക്കിവിട്ട സംഭവമുണ്ടായി. വിദേശികളാണ് കൊറോണവൈറസ് പരത്തുന്നത് എന്ന് പറഞ്ഞായിരുന്നു സ്റ്റോർ ഉടമയുടെ പെരുമാറ്റം. ജീവിതം പൂർണമായി മാറി മറിഞ്ഞെന്നും എമിലി പറയുന്നു.

കഴിഞ്ഞ ജനുവരിയിലാണ് എമിലിയുടെ ജീവിതം മാറിമറിഞ്ഞത്. രണ്ടാഴ്ച്ചയോളം നീണ്ട കടുത്ത തലവേദനയ്ക്കൊടുവിലാണ് എമിലിക്ക് സംസാരശേഷി പൂർണമായും നഷ്ടമാകുന്നത്. ശബ്ദം പതിയെ അടഞ്ഞുപോകുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തി. മൂന്നാഴ്ച്ചത്തെ ആശുപത്രിവാസത്തിന് ശേഷം തിരിച്ചു വീട്ടിലെത്തിയെങ്കിലും സംസാരശേഷി മാത്രം തിരിച്ചുകിട്ടിയില്ല.

രണ്ട് മാസത്തിന് ശേഷം ശബ്ദം മെല്ലെ തിരിച്ചുവന്നെങ്കിലും താൻ ഇന്നുവരെ പോകാത്ത കിഴക്കൻ യൂറോപ്യൻശൈലിയിലാണ് സംസാരം എന്ന് എമിലി തിരിച്ചറിയുകയായിരുന്നു. പഴയ അവസ്ഥയിലേക്ക് തിരിച്ചുവരാൻ വോക്കൽ തെറാപ്പി തുടരുകയാണ്. എന്നാൽ പഴയ ശൈലിയിൽ എമിലിക്ക് തിരിച്ചെത്താൻ കഴിയുമെന്ന കാര്യത്തിൽ ഡോക്ടർമാർക്കും ഉറപ്പില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here