അസുഖം വരുന്നത് വല്ലാത്തൊരു അവസ്ഥയാണ്. അസുഖമൊന്നുമില്ലാതെ ആരോഗ്യവന്മാരായി ഇരുക്കുന്നതാണ് ഏവർക്കും സന്തോഷം അല്ലെ? എന്നാൽ ചില സമയം നമുക്ക് ഇത്തരം അസുഖങ്ങൾ കൊണ്ടുവരുന്നത് വിശ്വസിക്കാൻ കഴിയാത്ത ഭാഗ്യമായിരിക്കും. കേൾക്കുമ്പോൾ വിശ്വസിക്കാൻ പറ്റില്ലായിരിക്കും പക്ഷേ സത്യമാണ് കേട്ടോ.
അങ്ങനൊരു ഭാഗ്യം അടിച്ചിരിക്കുകയാണ് അമേരിക്കയിലെ വിർജീനിയയിലെ ഓൾഗ റീച്ചിയ്ക്ക്. ഓൾഗയ്ക്ക് ഭാഗ്യം തെളിഞ്ഞത് തലവേദയുടെ രൂപത്തിലാണെന്ന് പറഞ്ഞാൽ മതിയല്ലോ. ഒരു ദിവസം സഹിക്കാൻ പറ്റാത്ത തലവേദനയെ തുടർന്ന് ഡോക്ടറെ കാണാൻ അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ എത്തിയ ഓൾഗ അവിടെനിന്നും മരുന്ന് വാങ്ങിയശേഷം അവിടെ കണ്ട ഒരു സ്ക്രാച്ച് ആന്റ് വിൻ ലോട്ടറിയും വാങ്ങി.
ലോട്ടറി വാങ്ങിയപ്പോൾ ഓൾഗ ഒരിക്കൽ പോലും അത് അടിച്ചേക്കുമെന്ന് പ്രതീക്ഷിച്ചപോലും ഇല്ല. പക്ഷേ വീടെത്തി മരുന്ന് കഴിച്ച് തലവേദന വിട്ടുപോയപ്പോൾ ഓൾഗയെ തേടിയെത്തിയത് വമ്പൻ ഭാഗ്യമാണ്. അത് എന്താണെന്നോ 50,00,000 അമേരിക്കൻ ഡോളർ അതായത് ഏകദേശം 3.7 കോടി രൂപയുടെ ലോട്ടറി സമ്മാനം.
ലോട്ടറി അടിച്ചശേഷം ഓൾഗയുടെ പ്രതികരണം ഇപ്രകാരമായിരുന്നു ‘എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ലയെന്നും വിവരമറിഞ്ഞ് ഞാൻ തലകറങ്ങി വീണില്ല എന്നേയുള്ളൂവെന്നുമാണ്’. ഈ കാശുകൊണ്ട് എന്താണ് ലക്ഷ്യം എന്നു ചോദിച്ചപ്പോൾ ആദ്യം തന്റെ വീട് നന്നാക്കണമെന്നും ബാക്കി പണം ജോലിയിൽ നിന്നും വിരമിച്ച ശേഷം തനിക്കുവേണ്ട ചിലവിലേക്ക് സൂക്ഷിച്ചുവെക്കുമെന്നും ഓൾഗ പറഞ്ഞു. ഭാഗ്യം ഏത് രൂപത്തിലാണ് വരുന്നതെന്ന് ആർക്കാ അറിയാൻ പറ്റുക അല്ലെ.