gnn24x7

രാജ്യത്ത് വർധിച്ചു വരുന്ന കൊറോണ വൈറസ് രോഗികൾക്കിടയിലേക്ക് ഏറ്റവും വില കുറഞ്ഞ വെന്റിലേറ്റർ തയ്യാറാക്കി ഇന്ത്യ

0
268
gnn24x7

ഋഷികേശ്:  രാജ്യത്തുടനീളം വിദേശ വസ്തുക്കളെ നീക്കി സ്വദേശ വസ്തുക്കളെ സ്വന്തമാക്കുവെന്ന ആഹ്വാനങ്ങൾക്കിടയിൽ ഇതാ ഒരു സന്തോഷ വാർത്ത.  കോറോണ വൈറസിനെതിരെ പോരാടുന്നതിന് ഇന്ത്യ ഏറ്റവും വില കുറഞ്ഞ വെന്റിലേറ്റർ (Cheapest Ventilator)തയ്യാറാക്കിയിരിക്കുകയാണ്. രാജ്യത്ത് വർധിച്ചു വരുന്ന കൊറോണ വൈറസ് രോഗികൾക്കിടയിലേക്ക  ഐഐടി റൂർക്കി (IIT Roorkee), എയിംസ് ഋഷികേശ് (AIIMS Rishikesh)എന്നിവർ ചേർന്ന് വളരെ വിലകുറഞ്ഞ വെന്റിലേറ്റർ നിർമ്മിച്ചു. എഞ്ചിനീയർമാരുടെയും ഡോക്ടർമാരുടെയും സംഘം സമ്പൂർണ്ണ തദ്ദേശീയ വെന്റിലേറ്റർ ‘പ്രാണവായു’ തയ്യാറാക്കിയിരിക്കുകയാണ്.

വില വളരെ കുറവാണ്

ഈ വെന്റിലേറ്റർ രണ്ടര മാസം മുമ്പാണ് സാങ്കേതികമായി വികസിപ്പിച്ചതെന്ന് എയിംസ്  ഋഷികേശിലെ ഡയറക്ടർ രവികാന്ത് പറഞ്ഞു. എയിംസ്  ഋഷികേശിൽ നടത്തിയ  പരീക്ഷണത്തിൽ സമ്പൂർണ്ണ തദ്ദേശീയ വെന്റിലേറ്റർ ‘പ്രാണവായു’ വിജയിച്ചുവെന്നും ഈ വെന്റിലേറ്ററിന്റെ വില ഇരുപത്തി അയ്യായിരത്തിന്റെയും മൂപ്പതിനായിരത്തിന്റെയും ഇടയിലായിരിക്കുമെന്നും ഡയറക്ടർ പറഞ്ഞു. 

സമ്പൂർണ്ണമായും സ്വദേശി നിർമ്മിതമാണ് ഈ പുതിയ വെന്റിലേറ്റർ 

Make in India യ്ക്ക് കീഴിലാണ് സമ്പൂർണ്ണ തദ്ദേശീയ വെന്റിലേറ്റർ ‘പ്രാണവായു’ തയ്യാറാക്കിയിട്ടുള്ളതെന്ന് ഈ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വെന്റിലേറ്ററിന്റെ എല്ലാ ഭാഗങ്ങളും സാങ്കേതികവിദ്യയും തദ്ദേശീയമാണ്. ഐഐടി റൂർക്കിയും എയിംസ് ഋഷികേശും സംയുക്തമായി വികസിപ്പിച്ചെടുത്ത വെന്റിലേറ്ററായ  ‘പ്രാണവായു’ എയിംസ് ഋഷികേശിൽ അന്നുമുതൽ പരീക്ഷിച്ചു വരികയും മാത്രമല്ല ഈ വെന്റിലേറ്റർ എല്ലാത്തരം ചികിത്സാ പരീക്ഷണങ്ങളിലും പൂർണ്ണമായും വിജയിക്കുകയും ചെയ്തു.  

ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്താണ് പുതിയ വെന്റിലേറ്റർ തയ്യാറാക്കിയത് എന്നത് ശ്രദ്ധേയമാണ്. കൊറോണ വൈറസ് രോഗബാധ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 4.56 ലക്ഷം പേർക്കാണ് ഇതിൽ 14,476 പേർക്ക് ജീവഹാനി സംഭവിക്കുകയും 2.58 ലക്ഷം പേർ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here