gnn24x7

എംഎസ് ധോണിയുടെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

0
288
gnn24x7

ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിയുടെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

താടി വളര്‍ത്തിയ താരത്തിന്‍റെ പുതിയ ഫോട്ടോ ധോണിയുടെ ഫാന്‍ പേജിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഒരു കയ്യില്‍ വിത്തുകളുടെ പാക്കറ്റ് പിടിച്ചു നില്‍ക്കുന്ന രീതിയിലാണ് ഫോട്ടോ.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് റാഞ്ചിയിലെ ഫാംഹൗസിലാണ് താരവും കുടുംബവും സമയം ചിലവഴിക്കുന്നത്.  ജൈവ കൃഷിയുടെ തിരക്കിലാണ് ധോണിയെന്നാണ് ചിത്രത്തിലൂടെ മനസിലാകുന്നത്.

പ്രായമുള്ള ആളെ പോലെ പ്രത്യക്ഷപ്പെട്ട ധോണിയുടെ ഫോട്ടോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായുള്ള തയാറെടുപ്പിലായിരുന്നു താരം. COVID 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ IPL മാറ്റി വയ്ക്കുകയും താരം ചെന്നൈ വിടുകയുമായിരുന്നു. 

2019 ICC Cricket World Cup -ല്‍ ന്യൂസ്‌ലാന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവച്ച ധോണി പിന്നീട് മത്സരങ്ങളില്‍ ഒന്നും പങ്കെടുത്തിട്ടില്ല. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here