gnn24x7

അടുത്ത ആറുമാസത്തേക്ക് യൂറോപ്യൻ യൂണിയന്റെ അധ്യക്ഷപദം ഇനി ജർമനിക്ക്

0
303
gnn24x7

ബർലിൻ: അടുത്ത ആറുമാസത്തേക്ക് യൂറോപ്യൻ യൂണിയന്റെ അധ്യക്ഷപദം ഇനി ജർമനിക്ക്. ജൂലൈ ഒന്ന് മുതൽ ഡിസംബർ അവസാനം വരെയാണ് കാലാവധി.  ചാൻസലർ അംഗല മെർക്കലായിരിക്കും ഈ പദവി അലങ്കരിക്കുക. നിലവിൽ യൂറോപ്യൻ കമ്മീഷൻ അദ്ധ്യക്ഷസ്ഥാനം ജർമൻകാരിയായ ഉർസുല ഫോൺ ഡെയർ ലെയനാണ്.

ഇതോടെ രണ്ട് ജർമൻ വനിതകൾ യൂറോപ്യൻ യൂണിയന്റെ തലപ്പത്ത് അധികാരം കൈയ്യാളും. ഇന്നലെ ഇതിന്റെ ഭാഗമായി ബർലിനിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചാൻസലർ മെർക്കൽ കൂടികാഴ്ച നടത്തി.

കോവിഡ് മൂലം യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്കുണ്ടായ നഷ്ടം നികത്താൻ ജർമനി ആവുന്നത്ര ശ്രമിക്കുമെന്ന് മെർക്കൽ മാധ്യമങ്ങളെ അറിയിച്ചു. രക്ഷാപാക്കേജുകൾ ഉടനടി നടപ്പിലാക്കി യൂറോപ്പിനെ കരകയറ്റുമെന്ന് മെർക്കൽ പ്രത്യാശ പ്രകടിപ്പിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here