കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കള എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് ഇന്ന് പ്രഖ്യാപിച്ചത്.
അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള.ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ എന്നിവരാണ് ടൊവിനോയ്ക്ക് പുറമെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടൊവിനോയും ചിത്രത്തിലെ നിര്‍മ്മാതാക്കളില്‍ ഒരാളാണ്. യദു പുഷ്പാകരന്‍, രോഹിത് വി.എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കിലോ മീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് ആണ് ടൊവിനോയുടെതായി റിലീസ് ചെയ്യാനുള്ള ചിത്രം.
ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന്‍ എന്ന കഥാപാത്രമാണ് ടൊവിനോയുടേത്.
ടൊഗോറാസിയുടെ ബാനറില്‍ ടൊവിനോയും ആന്റോജോസഫും അഹമ്മദ് റംഷിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുരജ് എസ് കുറുപ്പ് ആണ് സംഗീതം.




































