gnn24x7

പുതിയ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് യുകെ; 20 മിനുട്ടിൽ റിസൾട്ട് അറിയാം

0
408
gnn24x7

കോവിഡ് 19 വ്യാപിച്ചിരിക്കുന്ന അവസ്ഥയിൽ പുതിയ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് യുകെ. ദശലക്ഷക്കണക്കിന് പേര്‍ക്ക് സൗജന്യ കൊറോണ വൈറസ് ആന്റിബോഡി ടെസ്റ്റ് നടത്താന്‍ ഒരുങ്ങുകയാണ് യുകെ. യുകെ സര്‍ക്കാരിൻ്റെ പിന്തുണയുള്ള കോവിഡ് 19 ആന്റിബോഡി ടെസ്റ്റ് പരീക്ഷണങ്ങളുടെ ആദ്യഘട്ടം വിജയിച്ചതിൻ്റെ അടിസ്ഥാനത്തിലാണിത്.

ജൂണില്‍ മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 98.6 ശതമാനം കൃത്യതയാണ് രേഖപ്പെടുത്തിയത്. ഈ പരിശോധനയില്‍ വളരെ കുറഞ്ഞ ചെലവില്‍ 20 മിനിട്ടിനുള്ളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാകും. 

ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും, യുകെയിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും തമ്മില്‍ പങ്കാളത്തിമുളള യുകെ റാപ്പിഡ് കണ്‍സോര്‍ഷ്യം ആണ് പരിശോധന കിറ്റ് വികസിപ്പിച്ചെടുത്തത്. ടെസ്റ്റ് കിറ്റുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നതിന് പകരം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനാണ് തീരുമാനം.

gnn24x7