gnn24x7

ദിനം തോറും പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ച് സ്വര്‍ണ വില; പവന് 37,880 രൂപ

0
1216
gnn24x7

ദിനം തോറും പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ച് സ്വര്‍ണ വില. കേരളത്തില്‍ പവന് 480 രൂപ ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 37,880 രൂപയില്‍ എത്തി. ഗ്രാമിന് വില 4,735 രൂപയായി.

സംസ്ഥാനത്ത് ജൂലൈ 22 നാണ് ആദ്യമായി പവന് 37,000 രൂപ കടന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് അന്ന് 37,280 രൂപയായി വില. ഗ്രാമിന് 4,660 രൂപയും. രണ്ടു മാസം കൊണ്ട് പവന് 5,500 രൂപ വില ഉയര്‍ന്നു. ഈ വര്‍ഷം മാത്രം പവന് 8,280 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. ജൂലൈ 9 നാണ് പവന് 280 രൂപ വര്‍ധിച്ച് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിലെ വില വര്‍ധനവും തുടരുകയാണ്. ഔണ്‍സിന് 1,889 ഡോളറിലാണ് വ്യാപാരം.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയതാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ത്തുന്നത്.കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടി. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് വില ഇനിയും കുതിയ്ക്കും എന്നാണ് വിദ്ഗധര്‍ പറയുന്നത്.

gnn24x7