gnn24x7

IPL 2020 മത്സരങ്ങള്‍ സെപ്റ്റം.19 മുതല്‍ നവം. 8 വരെ ദുബായില്‍

0
252
gnn24x7

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ IPL മത്സരങ്ങളുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായി. 

2020 സെപ്റ്റംബര്‍ പത്തൊന്‍പതിന് ആരംഭിക്കുന്ന മത്സരങ്ങള്‍ നവംബര്‍ എട്ടിന് അവസാനിക്കും. ദുബായിലാണ് പതിമൂന്നാം സീസണ്‍ മത്സരങ്ങള്‍ നടക്കുക. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. IPL ഒരുക്കങ്ങള്‍ക്കായി ടീമുകള്‍ ഓഗസ്റ്റ് 20ന് യുഎഇയിലേക്ക് പോകുമെന്നാണ് വിവരം. 

IPL ഭരണസമിതി അടുത്തയാഴ്ച ചേരാനിരിക്കെയാണ് ഐപിഎല്ലിന്റെ സമയക്രമം BCCI തീരുമാനിച്ചത്. എന്നാല്‍, ഇതിനു ഇതുവരെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. 51 ദിവസമാണ് മത്സരങ്ങള്‍ നീണ്ടുനില്‍ക്കുന്നത്.

ഓസ്ട്രേലിയയില്‍ നടത്താനിരുന്ന ടി-20 ലോകകപ്പ് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചതോടെയാണ്‌ ഐപിഎല്‍ മത്സരങ്ങള്‍ നടത്താന അവസരമൊരുങ്ങിയത്. അതേസമയം, മത്സരങ്ങള്‍ കാണാന്‍ കാണികളെ അനുവദിക്കുമോ എന്ന കാര്യത്തില്‍ UAE സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കുക. എന്നാല്‍, സാമൂഹിക അകലം പാലിച്ച് മാത്രമേ മത്സരങ്ങള്‍ നടക്കൂ. 

COVID 19 പശ്ചാത്തലത്തില്‍ എന്തൊക്കെ മുന്‍കരുതലുകളാണ് കൂടുതലായി സ്വീകരിക്കേണ്ടത് എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇക്കാര്യത്തില്‍ ഔദ്യോഗികമായി uae ക്രിക്കറ്റ് ബോര്‍ഡിനു കത്ത് നല്‍കുമെന്നും പട്ടേല്‍ പറഞ്ഞു. ദുബായ് രാജ്യാന്തര സ്റ്റേഡിയ൦, ഷെയ്ഖ് സായിദ് സ്റ്റേഡിയം (അബുദാബി), ഷാര്‍ജ സ്റ്റേഡിയം എന്നിങ്ങനെ മൂന്നു മൈതാനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here