gnn24x7

കേരളത്തില്‍ സ്വര്‍ണ വില ഇന്നും കുത്തനെ ഉയര്‍ന്നു; പവന് 38600 രൂപ

0
1094
gnn24x7

കേരളത്തില്‍ സ്വര്‍ണ വില ഇന്നും കുത്തനെ ഉയര്‍ന്നു. പവന് 480 രൂപയാണ് ഇന്നത്തെ വര്‍ദ്ധന. 38600 രൂപയ്ക്കാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 2000 രൂപയാണ് പവനുണ്ടായ ഉയര്‍ച്ച.

ഗ്രാമിന് 4825 രൂപയാണ് ഇന്നത്തെ വില. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്. വരും ദിവസങ്ങളിലും സ്വര്‍ണ വില കുതിച്ചുയരാനാണ് സാധ്യതയെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.കഴിഞ്ഞ ആഴ്ച സ്വര്‍ണ്ണ വില 4 ശതമാനവും വെള്ളി 15 ശതമാനവും ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ആഴ്ച്ച ശക്തമായ നേട്ടം കൈവരിച്ചതിന് ശേഷമാണ് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ വില ഈ ആഴ്ചയും ശക്തമായ മുന്നേറ്റം തുടരുന്നത്. എംസിഎക്സില്‍ ഓഗസ്റ്റ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 1.5 ശതമാനം അഥവാ 800 രൂപ ഉയര്‍ന്ന് 10 ഗ്രാമിന് 51,833 രൂപയിലെത്തി. വെള്ളി വിലയും ഇന്ന് ഉയര്‍ന്നു. എംസിഎക്‌സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 5.5 ശതമാനം അഥവാ 3,400 രൂപ ഉയര്‍ന്ന് 64,617 രൂപയിലെത്തി.

gnn24x7