ബേസല്‍: വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ച് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. കരിയറിന്റെ അവസാനഘട്ടത്തിലാണ് താനെന്ന് ഫെഡറര്‍ പറഞ്ഞു.
സ്പോര്‍ട്സ് പനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഞാന്‍ 2009 ല്‍ ഫ്രഞ്ച് ഓപ്പണ്‍ ജയിച്ചതുമുതല്‍, മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. പക്ഷെ കരിയറിന്റെ അവസാനഘട്ടത്തിലാണ് ഞാനെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്’, ഫെഡറര്‍ പറഞ്ഞു.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എന്തായിരിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ടാണ് താന്‍ ഓരോ വര്‍ഷവും ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
എപ്പോള്‍ കളിക്കാന്‍ പറ്റാതാവുന്നോ അപ്പോള്‍ താന്‍ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രായമായാലും ടെന്നീസ് കളി മുടക്കില്ലെന്നും എന്നാല്‍ പരിശീലനമുണ്ടാകില്ലെന്നും ഫെഡറര്‍ കൂട്ടിച്ചേര്‍ത്തു.
കാല്‍മുട്ടിലെ ശസ്ത്രക്രിയയെത്തുടര്‍ന്ന് ഈ വര്‍ഷം മുഴുവന്‍ താന്‍ കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കഴിഞ്ഞ മാസമാണ് ഫെഡറര്‍ സ്ഥിരീകരിച്ചത്. 20 തവണ ഗ്രാന്‍ഡ്സ്ലാം നേടിയ താരമാണ് ഫെഡറര്‍.