gnn24x7

അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും സ്കൂളുകൾ തുറക്കുമെന്ന് ആവർത്തിച്ച് ട്രംപ്

0
244
gnn24x7

വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും സ്കൂളുകൾ തുറക്കുമെന്ന് ആവർത്തിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്ന രാജ്യമാണ് അമേരിക്ക.

4,862,174 കോവിഡ് കേസുകളാണ് അമേരിക്കയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 158,929 പേർ മരിക്കുകയും ചെയ്തു. ഇതിനിടയിലാണ് സ്കൂളുകൾ വീണ്ടും തുറക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം.

ചൊവ്വാഴ്ച്ച രാവിലെയാണ് സ്കൂളുകൾ തുറക്കുമെന്ന ട്രംപിന്റെ ട്വീറ്റ് വരുന്നത്. ഇതോടെ വിമർശനവുമായി നെറ്റിസൺസ് എത്തി. മഹാമാരി വ്യാപിക്കുന്ന കാലത്തും പ്രസിഡന്റ് ഗൗരവം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.

സ്കൂളുകളിൽ കുട്ടികളെ അയക്കുന്നതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് രക്ഷിതാക്കളാണെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്ര്യൂ ക്യുമോ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here