gnn24x7

കേരളത്തില്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 160 രൂപ വര്‍ദ്ധിച്ച് 40280 രൂപയായി

0
435
gnn24x7

റെക്കോര്‍ഡ് നേട്ടത്തിന്റെ തുടര്‍ച്ചയ്ക്ക് രണ്ട് ദിവസത്തെ ഇടവേള നല്‍കിയ ശേഷം കേരളത്തില്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപ വര്‍ദ്ധിച്ച് 40280 രൂപയായി ഇന്ന് വില. ഓഗസ്റ്റ് ഒന്നിനാണ് 40000 രൂപ കടന്നത്.

ഗ്രാമിന് 5035 രൂപയാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. കേരളത്തിലെ സ്വര്‍ണ വിലയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്. ഇന്ത്യയിലെ ആഭ്യന്തര സ്വര്‍ണ്ണ വിലയില്‍ 12.5 ശതമാനം ഇറക്കുമതി തീരുവയും 3 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്നു. എംസിഎക്‌സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.2 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 53,865 രൂപയിലെത്തി. എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകളും കിലോയ്ക്ക് 0.18 ശതമാനം ഉയര്‍ന്ന് 65,865 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,976.36 ഡോളറാണ് ഇന്നത്തെ നിരക്ക്.

ആഗോള വിപണികളില്‍, സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഈ വര്‍ഷം 30% ഉയര്‍ന്നു. വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് അണുബാധയെത്തുടര്‍ന്ന് സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഡോളര്‍ വിലയിടിവാണ് സ്വര്‍ണം കൈവരിച്ച റെക്കോര്‍ഡ് നേട്ടത്തിനുള്ള മറ്റൊരു കാരണം.ഡോളര്‍ കഴിഞ്ഞയാഴ്ച രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു.

സ്വര്‍ണം പണപ്പെരുപ്പത്തിനെതിരായ ഒരു കരുതലായാണ് കണക്കാക്കുന്നത്. നിലവില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അസറ്റ് ക്ലാസുകളുടെ മുമ്പന്തിയിലാണ് സ്വര്‍ണം. സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നുള്ള ഉത്തേജക നടപടികളും പലിശനിരക്ക് കുറയ്ക്കലുമാണ് സ്വര്‍ണത്തിന്റെ വില ഉയരാനുള്ള മറ്റൊരു കാരണം. സ്വര്‍ണ്ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപവും ഈ വര്‍ഷം ശക്തമായ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here