gnn24x7

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം ആരംഭിച്ചു

0
401
gnn24x7

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം ആരംഭിച്ചു. സ്വപ്നയുടെ വന്‍സമ്പാദ്യം സംബന്ധിച്ച എന്‍.ഐ.എ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.

തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളിലായുള്ള സ്വപ്നയുടെ ലോക്കറില്‍ നിന്നും പണവും സ്വര്‍ണവും അടക്കം രണ്ട് കോടി രൂപയുടെ ആസ്തി ആദായനികുതി വകുപ്പ് കണ്ടെടുത്തിരുന്നു. പണവും സ്വര്‍ണവും ആയാണ്  സമ്പാദ്യം കണ്ടെടുത്തത്.

കോടികള്‍ സമ്പാദ്യം  ഉണ്ടായിട്ടും സ്വപ്ന സുരഷ് ആദായനികുതി അടച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആദായനികുതി വകുപ്പ് സ്വപ്നയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചത്.

ചില സഹകരണ ബാങ്കുകളിലും ലക്ഷങ്ങളുടെ നിക്ഷേപം സ്വപ്നയ്ക്ക് ഉണ്ടായിരുന്നതായി ആദായനികുതി വകുപ്പ് സംശയമുണ്ട്. സ്വപ്നയുടെ ബാങ്ക് ഇടപാടുകളള്‍ അടക്കം പരിശോധിക്കാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. കസ്റ്റംസും ആദായനികുതി വകുപ്പിന് വിവരങ്ങള്‍ കൈമാറും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here