gnn24x7

പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ച് ഐശ്വര്യ ലക്ഷ്മി

0
324
gnn24x7

കൊച്ചി: പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ച് ഐശ്വര്യ ലക്ഷ്മി. അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഖില്‍ അനില്‍കുമാര്‍ ആണ്.

ദേവിക +2 Biology, അവിട്ടം എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ശേഷമാണ് അഖില്‍ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്.

ചിത്രം നവംബര്‍ 15-ന് പാലക്കാട് ചിത്രീകരണം തുടങ്ങും. സിനിമയുടെ രചന തിരക്കഥ അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛായാഗ്രഹണം ജോയല്‍ ജോജി. എഡിറ്റിംഗ് മുഹ്‌സിന്‍ പിഎം, സംഗീതം രജത്ത് പ്രകാശ്, മാത്തന്‍.

ആര്‍ട്ട് ഡയറക്ടര്‍ രാജേഷ് പി വേലായുധന്‍,ലൈന്‍ പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവിയര്‍.

gnn24x7