gnn24x7

നടി മിയ ജോര്‍ജ് വിവാഹിതയായി

0
308
gnn24x7

നടി മിയ ജോര്‍ജ് വിവാഹിതയായി. ബിസിനസ്‌കാരനായ ആഷ്‌വിന്‍ ഫിലിപ്പാണ് വരന്‍. എറണാകുളം സെയ്ന്റ് മേരീസ് ബസലിക്കയില്‍ വെച്ച്് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങളോടു കൂടിയായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. കൊച്ചിയില്‍ വിവാഹ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.

മെയ് മുപ്പതിനായിരുന്നു മിയയും ആഷ്‌വിനും തമ്മിലുള്ള വിവാഹ നിശ്ചയം. പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ച് കഴിഞ്ഞ മാസാവസാനം ഇരുവരുടെയും മനസമ്മതവും നടന്നിരുന്നു. മിയയുടെ അമ്മയാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ ആഷ്‌വിനെ കണ്ടെത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here