gnn24x7

സൗബിനും മഞ്ജുവാര്യരും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന വെള്ളരിക്കാ പട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

0
322
gnn24x7

കൊച്ചി: സൗബിന്‍ സാഹിര്‍ മഞ്ജുവാര്യര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന വെള്ളരിക്കാ പട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. മഞ്ജുവാര്യരാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

പരസ്യമേഖലയില്‍ നിന്ന് വരുന്ന മഹേഷ് വെട്ടിയാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് വെട്ടിയാറും ശരത്കൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. നിര്‍മ്മാണം ഫുള്‍ഓണ്‍ സ്റ്റുഡിയോസ് ആണ്.

കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള സിനിമയുടെ പോസ്റ്ററാണ് മഞ്ജുവാര്യര്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജയേഷ് നായരും എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് അപ്പു എന്‍ ഭട്ടതിരി, അര്‍ജു ബെന്‍ എന്നിവരും ചേര്‍ന്നാണ്.

സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ്. വസ്ത്രാലങ്കാരം സമീറ സനീഷ് ആണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവന്‍കോഴിയാണ് മഞ്ജു വാര്യരുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ട്രാന്‍സാണ് സൗബിന്റെ അവസാനമിറങ്ങിയ ചിത്രം.

gnn24x7