ഡബ്ലിന്‍: ലോക്ഡൗണും കോവിഡും അയര്‍ലണ്ടിലെ പൊതുഗതഗാഗതത്തെ കാര്യമായി ബാധിച്ചുവെന്ന് വേണം പറയാന്‍. തലസ്ഥാനമായ ഡബ്ലിനില്‍ മുന്‍പത്തേക്കാള്‍ എത്രയോ മടങ്ങ് പൊതുഗതാഗാതം കുറഞ്ഞു.
ലോക്ക്ഡൗണിന് മുമ്പുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് കോവിഡ് -19 കാലഘട്ടത്തെ പൊതുഗതാഗതാഗത മാര്‍ഗ്ഗങ്ങളായ വിമാന, റെയില്‍, ബസ് യാത്രകളെ സര്‍ക്കാര്‍ പകുതിയിലധികം കുറച്ചിട്ടുണ്ട്. പൊതുവ്യാപനത്തെ നിയന്ത്രികയും കൂടാതെ ഈ കാലഘട്ടത്തിലെ യാത്രകള്‍ കുറയുന്നു എന്നുള്ളതും പൊതുഗതാഗതത്തെ നിയന്ത്രിക്കാനുള്ള കാരണങ്ങളായി.
കോവിഡ് വൈറസ് കാരണം വിദേശ യാത്രകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുള്ള ജൂലൈയില്‍ വിമാന യാത്രക്കാരുടെ എണ്ണം ഏകദേശം 90 ശതമാനം കുറഞ്ഞു. ജൂലൈയില്‍ യാത്രക്കാരുടെ എണ്ണം 2019 ജൂലൈയില്‍ 3,911,133 ല്‍ നിന്ന് ഈ വര്‍ഷം ഇതേ കാലയളവില്‍ 416,434 ആയി കുറഞ്ഞു, അതായത് 89.4 ശതമാനം ഇടിവ്. ഇത് പൊതുവെയുണ്ടാവുന്ന സാമ്പത്തിക നേട്ടങ്ങളെയും വരുമാനത്തെയും കാര്യമായി ബാധിച്ചിട്ടുമുണ്ട്. 2020 ലെ ആദ്യ എട്ട് മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണം ഡബ്ലിന്‍ വിമാനത്താവളത്തില്‍ 65.7 ശതമാനവും ഷാനന്‍ വിമാനത്താവളത്തില്‍ 66.3 ശതമാനവും കുറഞ്ഞു.
ആഭ്യന്തര പൊതുഗതാഗതത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് റെയില്‍ ആണ്. മാര്‍ച്ച്, ഓഗസ്റ്റ് കാലയളവില്‍ ഇന്റര്‍സിറ്റി, ഡാര്‍ട്ട്, ലുവാസ് സര്‍വീസുകള്‍ 60 ശതമാനത്തിലധികം കുറഞ്ഞു. ലോക്ക്ഡൗണിന് മുമ്പുള്ളതിന്റെ പകുതി ലെവലില്‍ ബസ് പാസഞ്ചര്‍ സഞ്ചരിക്കുന്നു. കോവിഡ് -19 ന് മുമ്പുള്ള ബസ്സുകളുടെ യാത്രാ കണക്ക് 54.6 ശതമാനമാണ്. ലോക്ക്ഡൗണ്‍ ആയിരുന്ന മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലഘട്ടത്തിലെ ഗതാഗത ഉപയോഗ തോത് കോവിഡിന് മുമ്പുള്ള ലെവലിനേക്കാള്‍ എത്രയോ താഴെയാണ്.
വാഹന വ്യവസായങ്ങളിലും വന്‍തോതിലുള്ള ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇത് പൊതുഗതാഗതത്തില്‍ നേരിട്ടല്ലാതെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പുതിയ കാര്‍ വില്‍പ്പന 30.6 ശതമാനം ഇടിഞ്ഞ് 2019 ലെ 103,582 ല്‍ നിന്ന് ഈ വര്‍ഷം 71,873 ആയി. എന്നിരുന്നാലും, ആഗസ്തില്‍ വില്‍പനയില്‍ 2.2 ശതമാനം വര്‍ധനയുണ്ടായി. 2020 ല്‍ ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ (എച്ച്ജിവി) എണ്ണം 2019 മുതല്‍ ഡബ്ലിനിലെ 2019 വോള്യങ്ങളെ മറികടന്നു, കഴിഞ്ഞ 11 ആഴ്ചയില്‍ ഒമ്പത് പ്രാദേശിക സ്ഥലങ്ങളില്‍ സമ്പദ്വ്യവസ്ഥ വീണ്ടും ഉണര്‍ന്നുവരുന്നു എന്നതും സൂചനയുണ്ട്.
ട്രാഫിക് അളവ് ഗണ്യമായി കുറഞ്ഞെങ്കിലും, 2020 ലെ ആദ്യ എട്ട് മാസങ്ങളില്‍ ഐറിഷ് റോഡുകളില്‍ 13 മരണങ്ങള്‍ കൂടി ഉണ്ടായിട്ടുണ്ട്. നഗരത്തിലെ നിരവധി യാത്രക്കാര്‍ വീട്ടില്‍ നിന്ന് (Work at Home) ജോലി ചെയ്യുന്നുണ്ടെന്ന വസ്തുത നിലനില്‍ക്കേ ഡബ്ലിനിലെ സൈക്ലിംഗ് നിരക്ക് മുന്‍പുള്ളതിനേക്കാള്‍ കുറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍ ഏറ്റവും കര്‍ശനമായിരിക്കുമ്പോള്‍ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 7 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയും സൈക്ലിസ്റ്റുകളുടെ എണ്ണം ഗണ്യമായി ഡബ്ലിനില്‍ കുറഞ്ഞു. സൈക്കിള്‍ യാത്രക്കാരുടെ എണ്ണത്തില്‍ കോവിഡ് പശ്ചാത്തലം ആരംഭിച്ച ഏപ്രിലില്‍ മാത്രം 79.8 ശതമാനം കുറവുണ്ടായി.










































