ഓസ്റ്റിന്‍: കോവിഡ് 19 ന്റെ വ്യാപനം ക്രമാതീതമായി കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ടെക്‌സസിലെ ഓഫീസുകള്‍, റസ്റ്റോറന്റ്, വ്യാപാര സ്ഥാപനങ്ങള്‍, മ്യൂസിയം, ലൈബ്രറികള്‍, ജിം തുടങ്ങിയവയില്‍ ഇതുവരെ അനുവദിച്ചിരുന്ന പ്രവേശനം 50 ശതമാനത്തില്‍ 75 ശതമാനം വരെ വര്‍ധിപ്പിക്കുന്നതാണെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രോഗ് ആമ്പട്ട് സെപ്റ്റംബര്‍ 17 വ്യാഴാഴ്ച വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ മദ്യശാലകള്‍ അടഞ്ഞുകിടക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ മുതല്‍ മദ്യശാലകള്‍ അടഞ്ഞുകിടക്കുകയാണ്.
സെപ്റ്റംബര്‍ 21 മുതലാണ് പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക. അതോടൊപ്പം നാഴ്‌സിംഗ് ഹോം, അസിസ്റ്റഡ് ലിവിംഗ് സെന്റേഴ്‌സ് എന്നിവടങ്ങളിലേക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവേശനം അനുവദിക്കും. ആശുപത്രികളില്‍ ആവശ്യമായ ശസ്ത്രക്രിയകള്‍ നടത്തുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.
ടെക്‌സസില്‍ കോവിഡ് 19 മൂലം ആശുപത്രികളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം 15 ശതമാനത്തില്‍ താഴെയാണ്.
ടെക്‌സസിന്റെ റിയൊ ഗ്രാന്റ്വാലി, ലറിവൊ, വിക്ടോറിയ തുടങ്ങിയ പ്രദേശങ്ങള്‍ ഇപ്പോഴും രോഗവ്യാപനത്തിനുള്ള സാധ്യതകളുള്ളതിനാല്‍ അവിടെ അപകട മേഖലയായിട്ടാണ് കണക്കാക്കുന്നത്.
രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും, രോഗപ്രതിരോധ മാര്‍ഗങ്ങള്‍, സാമൂഹിക അകലം, മാസ്ക് ധരിക്കല്‍ തുടങ്ങിയവ തുടരേണ്ടതാണെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. ടെക്‌സസില്‍ ഇതുവരെ 14400 മരണവും 674000 പോസിറ്റീവ് കേസ്സുകളും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.
 
                






