gnn24x7

ഹൂസ്റ്റണിലെ പോസ്റ്റോഫീസ് സന്ദീപ് സിങ്ങിന്റെ പേരില്‍ അറിയപ്പെടും – പി.പി. ചെറിയാന്‍

0
203
gnn24x7

ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍): ഡ്യൂട്ടിക്കിടയില്‍ വീരമൃത്യ വരിച്ച ഹാരിസ് കൗണ്ടി ഡെപ്യൂട്ടി ഷെരീഫ് സന്ദീപ് സിംഗ് ധളിവാളിന് മരണാനന്തര ബഹുമതി. ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍) 315 അഡിക്‌സ് ഹൊവല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റോഫീസ് ഇനി സന്ദീപ് സിംഗ് പോസ്റ്റാഫീസായി അറിയപ്പെടും.

ഇന്ത്യന്‍ വംശജന്റെ പേരില്‍ അറിയപ്പെടുന്ന ആദ്യ പോസ്റ്റോഫീസാണിത്. ഇതു സംബന്ധിച്ചു കോണ്‍ഗ്രസ് അംഗം ലിസ്സി ഫ്‌ലച്ചര്‍ ടെക്‌സസ് ഹൗസില്‍ ഇരുപാര്‍ട്ടികളും സംയുക്തമായി അവതരിപ്പിച്ച ബില്‍ ഐക്യകണ്‌ഠേനെയാണ് ടെക്‌സസ് നിയമസഭ സെപ്റ്റംബര്‍ 14 ന് പാസ്സാക്കിയത്.

സമൂഹത്തില്‍ ഏറ്റവും ആദരിക്കപ്പെട്ടിരുന്ന, ജോലിയില്‍ വിശ്വസ്തനായിരുന്ന, കഠിനാധ്വാനിയായിരുന്ന സന്ദീപ് സിങ്ങിനു നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതിയാണിത്. ബില്ല് അവതരിപ്പിച്ചുകൊണ്ടു ലിസ്സി പറഞ്ഞു.റോഡില്‍ സാധാരണയുള്ള വാഹന പരിശോധനയ്ക്കിടയില്‍ നോര്‍ത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയില്‍ അക്രമിയുടെ വെടിയേറ്റ് 2019 സെപ്റ്റംബറിലാണ് സന്ദീപ് സിംഗ് വീരമൃത്യ വരിച്ചത്.

2015 ല്‍ സിഖ് സമുദായ അംഗമായ സന്ദീപ് സിംഗ് അമേരിക്കയില്‍ ആദ്യമായി ടര്‍ബനും താടിയും വളര്‍ത്തി ഔദ്യോഗിക ചുമതലകള്‍ നിറവേറ്റുന്നതിന് അനുവദിക്കപ്പെട്ട ആദ്യ ഡെപ്യൂട്ടി ഷെറിഫായിരുന്നു. സന്ദീപിന്റെ മരണം ഇന്ത്യന്‍ സമൂഹത്തെ പ്രത്യേകിച്ചു സിക്ക് സമുദായത്തെ വല്ലാതെ മുറിപ്പെടുത്തുന്നതായിരുന്നു. മരണാനന്തരം ഇങ്ങനെയൊരു ബഹുമതി ലഭിച്ചതില്‍ സന്ദീപ് സിംഗിന്റെ വിധവ ഹര്‍വീന്ദര്‍ കൗര്‍ ധളിവാളി സംതൃപ്തി രേഖപ്പെടുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here