gnn24x7

അറബിക് കോളേജ് അധ്യാപകന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

0
800
gnn24x7

മലപ്പുറം: കല്‍പ്പകഞ്ചേരിയില്‍ അറബിക് കോളേജ് അധ്യാപകന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി പോലീസ് കേസെടുത്തു. ഇതെ തുടര്‍ന്ന് അധ്യാപകന്‍ മുങ്ങിയതായാണ് അറിവ്. അറബി കോളജ് അധ്യാപകനായ തങ്ങളാണ് കേസില്‍ പ്രതി. കല്പകഞ്ചേരി സ്വദേശിയാണ് ഇയാള്‍. താന്‍ പഠിപ്പിക്കുന്ന കോളേജിലെ പതിനേഴുകാരിയായ പെണ്‍കുട്ടി ആണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. എന്നാല്‍ വിവരം പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ വിവരം അറിഞ്ഞിരുന്നില്ല.

വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ പെണ്‍കുട്ടി വിവാഹത്തിന് സമ്മതിച്ചില്ല. തുടര്‍ന്ന് വീട്ടുകാര്‍ കാര്യമായി പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഉടനെ തന്നെ വീട്ടുകാര്‍ തന്നെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പ്രാഥമിക പരിശോധനയില്‍ തന്നെ സത്യം ബോധ്യപ്പെട്ടതോടെ പരാതി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കല്‍പ്പകഞ്ചേരി പോലീസിന് കൈമാറി. പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ത്രങ്ങള്‍ ഒളിവില്‍പോയി. പിന്നീട് നടന്ന വിശദമായ അന്വേഷണത്തില്‍ കോളേജിലെ മറ്റു പെണ്‍കുട്ടികളെയും ഇയാള്‍ സമാന രീതിയില്‍ മുന്‍പ് യഥേഷ്ടം ഉപദ്രവിച്ചതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. മുന്‍പത്തെ കുട്ടികളില്‍ നിന്നും പരാതികള്‍ കിട്ടിയില്ലെങ്കിലും ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

gnn24x7