gnn24x7

ഇടുക്കി സ്വദേശി അനന്തു കോടിപതിയായി

0
377
gnn24x7

കൊച്ചി: അങ്ങിനെ ഇരുപത്തിനാലാം വയസ്സില്‍ അനന്ദു വിജയന്‍ കേരളത്തിലെ അറിയപ്പെടുന്ന കോടിപതിയായി. ഇന്നലെ കേളത്തിന്റെ ഓണം ബംബര്‍ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് വിധി വന്നതോടെ കേരളത്തിലെ കോവിഡ് കാല ഭാഗ്യവാന്‍ അനന്ദു വിജയനായി. ഓണം ബംബറിന്റെ 12 കോടിയാണ് അനന്ദുവിന് സമ്മാനമായി ലഭിച്ചത്. ഇതില്‍ 10 ശതമാനം ഏജന്‍സി കമ്മീഷനും 30 ശതമാനം സര്‍ക്കാര്‍ കമ്മീഷനും കഴിഞ്ഞ് ഏതാണ്ട് 7.5 കോടി രൂപ അനന്തു വിജയന് ലഭിക്കും. TB 173964 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. തിരുവന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറിച്ച് വന്‍ സ്വീകാര്യതയാണ് ഇത്തവണ ലഭിച്ചത്. ഇതുവരെ 44.10 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചുവെന്നും അതില്‍ എല്ലാ ടിക്കറ്റുകളും വിറ്റുപോയിട്ട് വീണ്ടും ടിക്കറ്റുകള്‍ അടിച്ചു വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോട്ടറി ലഭിച്ചപ്പോള്‍ അനന്തുവിന് എന്തു ചെയ്യണമെന്നറിയാതെ ഒന്നു പകച്ചുപോയി. ഇന്നലെ നറുക്കെടുപ്പ് ദിവസം രാവിലെ തമാശയില്‍ കൂട്ടുകാരോട് തനിക്കാണ് ഓണം ബംബര്‍ എന്ന് തമാശയില്‍ പറഞ്ഞു. എന്നാല്‍ ഉച്ചകഴിഞ്ഞ് വൈകിട്ടോടെ താനാണാ ഭാഗ്യവാന്‍ എന്നറിഞ്ഞ അനന്തുവിന് ഏറെ നേരം അത് വിശ്വസിക്കാനായില്ല.
ലോട്ടറി ലഭിച്ചെങ്കിലും ഞായറാഴ്ച ബാങ്ക് അവധി ആയതിനാല്‍ എന്തു ചെയ്യണമെന്ന ആശങ്കയിലായിരുന്നു അനന്തു. എങ്കിലും ബാങ്കിന്റെ മാനേജരുമായി ബന്ധപ്പെട്ട് ലോട്ടറി ബാങ്കിന്റെ ലോക്കറില്‍ വച്ചു. തിങ്കളാഴ്ച ബാങ്ക് മാനേജരുടെ സാന്നിധ്യത്തിലാണ് അധികാരികളിലേക്ക് കൈമാറുക. എന്നും ടിക്കറ്റ് എടുക്കുന്ന സ്വഭാവക്കാരനായിരുന്നില്ല അനന്തു. വല്ലപ്പോഴും ടിക്കറ്റ് എടുക്കാറുള്ളൂ. ഇത്തവണ ടിക്കറ്റ് എടുത്ത് ഓര്‍മ്മയുണ്ടായിരുന്നു.

വൈകിട്ടോടെയാണ് ലോട്ടറി നമ്പര്‍ നോക്കി വിലയിരുത്തിയത്. എറണാകുളത്തെ വിഘ്‌നേശ്വര ഏജന്‍സിയിലാണ് നിന്നാണ് ടിക്കറ്റ് വിറ്റുപോയത്. അവിടെ നിന്നും ഏതാനും ടിക്കറ്റുകള്‍ വില്പനയ്ക്കായി എടുത്ത തമിഴ്‌നാട് സ്വദേശി അളകസ്വാമിയാണ്. അളകസ്വമായില്‍ നിന്നാണ് അനന്ദു ടിക്കറ്റ് വാങ്ങിയത്. അളക സ്വാമിക്ക് ആരാണ് ടിക്കറ്റ് വാങ്ങിയത് എന്ന് ഒരു അറിവും ഉണ്ടായിരുന്നില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here