gnn24x7

2015 മുതല്‍ 2019 നവംബര്‍ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചത് 58 രാജ്യങ്ങള്‍; ചെലവായത് 517.82 കോടി രൂപ

0
242
gnn24x7

ന്യൂദല്‍ഹി: 2015 മുതല്‍ 2019 നവംബര്‍ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വിശദമാക്കിയത്.

ഈയിനത്തില്‍ 517.82 കോടി രൂപ ചിലവായതായും സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങളെ കുറിച്ച് രാജ്യസഭയില്‍ എഴുതിത്തയ്യാറാക്കിയ മറുപടി നല്‍കിയത്.

ഇക്കാലയളവില്‍ യു.എസ്., റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ അഞ്ചുതവണ വീതം മോദി സന്ദര്‍ശിച്ചിട്ടുണ്ട്. സിംഗപ്പുര്‍, ജര്‍മനി, ഫ്രാന്‍സ്, ശ്രീലങ്ക, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളും പ്രധാനമന്ത്രി ഒന്നിലധികം തവണ സന്ദര്‍ശിച്ചിട്ടുണ്ട്.

2019 നവംബര്‍ 13,14 തിയതികളില്‍ ബ്രസീലില്‍ നടന്ന ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നടത്തിയതാണ് ഒടുവിലത്തെ വിദേശയാത്ര.

പ്രധാനമന്ത്രി നടത്തിയ ചില സന്ദര്‍ശനങ്ങള്‍ ബഹുരാഷ്ട്ര യാത്രകളായിരുന്നുവെന്നും ചിലത് ഉഭയകക്ഷി സന്ദര്‍ശനങ്ങളായിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

വിദേശ സന്ദര്‍ശനത്തിനിടെ വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധ മേഖല എന്നിവയില്‍ വിദേശ രാജ്യങ്ങളുമായി ചില ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചുവെന്ന് വി.മുരളീധരന്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here