gnn24x7

പ്രദേശിക ലോക് ഡൗണുകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

0
483
gnn24x7

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളോട് പ്രാദേശിക ലോക്ഡൗണുകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളും രണ്ടും മൂന്നും ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ വേണ്ടി മാത്രം സാമ്പത്തിക ഭദ്രതയ്്ക്ക് ആഘാതം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൊറോണ വൈസ് അതിരൂക്ഷമായ ഏഴ് സംസ്ഥാനങ്ങളുമായി നത്തിയ വീഡിയോ കോണ്‍ഫ്രന്‍സിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെ്ട്ടത്. സാമ്പത്തിക ഭദ്രതയെ ഈ ലോക്ഡൗണ്‍ ബാധിക്കുന്നതിനാല്‍ ഇതെക്കുറിച്ച് കൂടുതല്‍ കാര്യക്ഷമമായി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭാരതത്തിന്റെ ലോക്ഡൗണ്‍ രീതികളും രോഗനിയന്ത്രണങ്ങളും ആഗോള തലത്തില്‍ വരെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അതിനായി സംസ്ഥാനങ്ങള്‍ ഒന്നിച്ചു നിന്നതിലും വലീയ സന്തോഷമുണ്ട്. മൈക്രോ കണ്‍ണ്ടൈന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, പഞ്ചാബ് എന്നിവടങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് അദ്ദേഹം വീഡിയോ കോണ്‍ഫ്രന്‍സ് നടത്തിയത്.

gnn24x7