gnn24x7

തുർക്കിയിലെ മാർഡിനിൽ നടന്ന ഒരു വിവാഹത്തിൽ കാൾ മാർക്‌സിന്റെ രൂപം; വൈറലായ ഡാന്‍സ് വീഡിയോ കാണാം

0
292
gnn24x7

അങ്കാര: തുര്‍ക്കിയില്‍ നിന്നുള്ള ഒരു വിവാഹപാര്‍ട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കാറല്‍മാര്‍ക്‌സുമായി വളരെയേറെ രൂപ സാദൃശ്യമുള്ള ആളുടെ വീഡിയോ ആണ് വൈറലാവുന്നത്. കമ്മ്യൂണിസ്റ്റ് തത്വ ചിന്തകന്‍ കാറല്‍ മാര്‍ക്‌സ് വിവാഹ പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുകയാണെന്നാണ് ഒറ്റ നോട്ടത്തില്‍ തോന്നുക.

തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ നഗരമായ മാര്‍ഡിനില്‍ നടന്ന ഒരു വിവാഹത്തില്‍ നിന്നുള്ള വീഡിയോ ആണിത്. എപ്പോള്‍ എടുത്ത വീഡിയോ ആണിതെന്ന് വ്യക്തമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം തുര്‍ക്കില്‍ ട്വിറ്റര്‍ ട്രെന്‍ഡിംഗായ വീഡിയോ ആയിരുന്നു ഇത്. നിരവധി പേരാണ് ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

വിവാഹത്തിലെ വധുവും ഇദ്ദേഹത്തിനൊപ്പം ഡാന്‍സ് കളിക്കുന്നുണ്ട്. ചുറ്റം കൂടി നില്‍ക്കുന്നവര്‍ ഇവരുടെ ഡാന്‍സിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്.

gnn24x7