gnn24x7

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ 30ന് വിധി, സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രനിര്‍ദേശം

0
155
gnn24x7

ന്യൂ​ഡ​ൽ​ഹി: ബാ​ബ്റി മ​സ്ജി​ദ് ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ലക്നോവി​ലെ പ്ര​ത്യേ​ക കോ​ട​തി 30നു ​വി​ധി പ്ര​ഖ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ കേ​ന്ദ്ര നി​ർ​ദേ​ശം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളോ​ടു​മാ​യി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ്ദ​ത്തി​നു ഭീ​ഷ​ണി​യു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​തി​നൊ​പ്പം ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ബാ​ബ്റി മ​സ്ജി​ദ് ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സെ​പ്റ്റം​ബ​ർ 30നു ​വി​ധി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​ത്യേ​ക സി​ബി​ഐ ജ​ഡ്ജി സു​രേ​ന്ദ്ര കു​മാ​ർ യാ​ദ​വാ​ണ് അ​റി​യി​ച്ച​ത്. ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​ൽ.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി, ഉ​മാ ഭാ​ര​തി, ക​ല്യാ​ണ്‍ സിം​ഗ് അ​ട​ക്ക​മു​ള്ള​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here