gnn24x7

ട്രംപിന്റെ ടിക്‌ടോക് നിരോധനത്തിന് എതിരെ അമേരിക്കയില്‍ കോടതി സ്റ്റേ

0
434
gnn24x7

വാഷിങ്ടണ്‍: ഇന്ത്യയില്‍ ചൈനീസ് ആപ്പുകളും ടിക്‌ടോക്കും നിരോധിച്ചത് പിന്നാലെ അമേരിക്കയും ടിക്‌ടോക് നിരോധിച്ചിരുന്നു. ഡൊനാള്‍ഡ് ട്രംപിന്റെ ഈ ഉത്തരവിനെതിരെ അമേരിക്കയിലെ വാഷിങ്ടണിലെ യു.എസ്.ജില്ലാകോടതി ജഡ്ജി കാള്‍ നിക്കോള്‍സ് താല്കാലിക സ്റ്റേ പുറത്തു വിട്ടത്. ട്രംപിന്റെ ഉത്തരവിനെതിരെ ടിക്‌ടോക് ഹരജി സമര്‍പ്പച്ചിരുന്നു. ഇത് പരിഗണിച്ചായിരുന്നു ഉത്തരവിറങ്ങിയത്.

എന്നാല്‍ ടിക്‌ടോക് ചൈനീസ് കമ്പനിയാണെന്നും രാജ്യസുരക്ഷയക്ക് ഭീഷണിയാണെന്നും കാണിച്ചായിരുന്നു ട്രംപ് ഉത്തരവിറക്കിയത്. അതു പ്രകാരം തിങ്കളാഴ്ച അര്‍ധരാത്രിമുതലാണ് ടിക് ടോക് ആപ്് ഡൗണ്‍ലോഡ് ചെയ്യുന്നതിന നിരോധനം ഏര്‍പ്പെടുത്തിയത് എന്നാല്‍ നവംബര്‍ 12 വരെ ഉപയോഗിക്കാനുള്ള അനുമതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് ആ ഉത്തരവിന്മേല്‍ കോടതി സ്റ്റേ പുറപ്പെുവിച്ചത്.

gnn24x7