gnn24x7

36 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു

0
243
gnn24x7

36 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു. സ്വർണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസ് കാരാട്ട് ഫൈസലിനെതിരെ മൊഴി നൽകിയിരുന്ന അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇന്നലെ വെളുപ്പിനാണ് കസ്റ്റംസ് ഇയാളെ കസ്റ്റഡിയിലെടുത്തിയത്.

കാരാട്ട് ഫൈസൽ 2013 ൽ നടന്ന കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായിരുന്നു. ആവശ്യമെങ്കിൽ വീണ്ടും ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയാണ് കാരാട്ട് ഫൈസലിനെ വിട്ടയച്ചത്.

സ്വർണ്ണം കടത്തിയത്തിൽ കാരാട്ട് ഫൈസലിന് പങ്കില്ലെന്ന് അഭിഭാഷകൻ അബ്ദുൾ നിസ്താർ പറഞ്ഞു. ഫൈസലിനെതിരെയുള്ളത് ആരോപണങ്ങൾ മാത്രമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ അബ്ദുൽ നിസ്താർ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here