gnn24x7

ഇന്ന് 9258 പേര്‍ക്ക് കോവിഡ്; 4092 പേര്‍ക്ക് രോഗമുക്തി – രോഗബാധിതരുടെ നിരക്ക് ഉയർന്നു തന്നെ

0
218
gnn24x7

തിരുവനന്തപുരം : ദിവസേന എന്ന രീതിയിൽ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് തീവ്രമാകുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു എങ്കിലും ഇന്ന് 9258 പേർ രോഗികളായി.

കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് ഒട്ടനവധി ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിച്ചു.

93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂര്‍ 23, എറണാകുളം 11, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കോട്ടയം, വയനാട് 4 വീതം, ആലപ്പുഴ 3, കൊല്ലം, തൃശൂര്‍ 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

കേരളത്തിലെ കോവിഡ് രോഗികളുടെ നില ഉയരുന്നതിനാൽ സംസ്ഥാനമാകെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചർ പ്രത്യേക മുന്നറിയിപ്പ് നൽകി. സംഘം ചേരലും സാമൂഹിക ഒത്തുചേരലും ഒരുകാരണവശാലും അംഗീകരിച്ചുകൊടുക്കാൻ സാധ്യമല്ല. എത്രയേറെ ശ്രദ്ധിച്ചിട്ടും സംസ്ഥാനത്തെ നില ഈ രീതിയിൽ തുടരുന്നതിൽ അതിൽ മുഖ്യമന്ത്രിക്കും ആരോഗ്യ പ്രവർത്തകർക്കും അതിയായ ആശങ്കയുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here