
വാഷിംഗ്ടണ്‍ ഡി.സി: ഒക്ടോബര്‍ ഒന്നിനു പ്രസിഡന്റ് ട്രംപിനും പ്രഥമ വനിതക്കും കോറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കൂടുതല്‍ പരിശോധനക്കായി അദ്ദേഹത്തെ മേരിലാന്‍ഡിലെ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പ്രഥമ വനിതയെ കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കിയില്ല. ഒക്ടോബര്‍ 2 നു വൈകീട്ട് ആറര മണിയോടെയാണ് .വൈറ്റ് ഹൗസില്‍ നിന്നും നടന്നു ഹെലികോപ്റ്ററില്‍ കയറിയ ട്രംപിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്.
തികച്ചും ആരോഗ്യവാനായിട്ടാണ് അദ്ദേഹം കാണപ്പെട്ടത് .പത്തു ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് വൈറ്റ് ഹൗസ് നല്‍കിയ വിവരം. .അധികാരം വൈസ് പ്രസിഡന്റിനെ ഏല്‍പിച്ചിട്ടില്ലെന്നും ആശുപത്രിയിലിരുന്നു ഭരണനിര്‍വഹണം നടത്തുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി .മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈ വീശിയെങ്കിലും ഒന്നും പ്രതികരിച്ചില്ല ..ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസ് അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട് .മാസ്കും സ്യൂട്ടും ധരിച്ചാണ് പ്രസിഡന്റ് ആശുപത്രിയിലേക്കു യാത്രയായത്.
തെരഞ്ഞെടുപ്പിന് മുപ്പതു ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചരണങ്ങള്‍ അനിശ്ചിതത്വത്തില്‍ ആയിരിക്കയാണ്. അതേസമയം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ കോവിഡ് പരിശോധന നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും കോവിഡ് നെഗറ്റീവാണ് .





































