gnn24x7

12 ജില്ലകളിൽ നിരോധനാജ്ഞ: കേരളത്തിൽ കർശന നിയന്ത്രണങ്ങൾ

0
188
gnn24x7

തിരുവനന്തപുരം : കോവിഡ് 19 രൂക്ഷമായിക്കൊണ്ടിരിക്കുന്ന കേരള സംസ്ഥാനത്ത് സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്തെ 12 ജില്ലകളിലെയും ജില്ലാ കലക്ടർമാർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അഞ്ചിൽ കൂടുതൽ ആളുകൾ കൂടുന്നത് പോലീസ് ശക്തമായി നിയന്ത്രിക്കും. അവശ്യ സർവീസുകളെയും യാത്രകളെയും പോലീസ് അനുവദിക്കുന്നതാണ്. പൊതുഗതാഗതം ഉണ്ടായിരിക്കും.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞത്.

കടകൾക്ക് മുന്നിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ പോലീസ് നടപടി എടുക്കുന്നതാണ്. പൊതു പരിപാടികൾ വിവാഹം മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് ഇരുപതിൽ താഴെ മാത്രമേ ആളുകൾ പാടുള്ളൂ എന്നുള്ള നിയമം കർശനമാക്കി. സർക്കാർ ഓഫീസുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ ശക്തമായ കോവിഡ് നിയന്ത്രണങ്ങളോടെ കൂടി മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

പൊതുഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും സമ്പൂർണ ലോക്ഡൗൺ നടപ്പിലാവില്ല. എന്നാൽ നിയന്ത്രണങ്ങൾ വളരെ ശക്തമാണ്. എന്നാൽ കണ്ടൈൻമെൻറ് സോണുകൾ മൈക്രോ കണ്ടൈൻമെൻറ് സോണുകൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി പാലിക്കേണ്ടി വരും. ഏറ്റവും ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ മാത്രമേ ജനങ്ങൾ പുറത്തേക്കിറങ്ങാൻ പാടുകയുള്ളൂ എന്നും കാര്യങ്ങൾക്കായി വീട്ടിൽ നിന്നും ഒരു വ്യക്തി മാത്രം പുറത്തേക്കിറങ്ങുന്ന രീതിയും നിയമം കർശനമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here