gnn24x7

ഇടത് എം.പി.മാരെ ഹഥ്‌റസിലേക്ക് കടത്തിവിട്ടില്ല

0
854
gnn24x7

ന്യൂഡല്‍ഹി: ഹഥ്‌റസ് കൊലപാതക കേസിലെ പെണ്‍കുട്ടിയുടെ ബന്ധുമിത്രാദികളെ സന്ദര്‍ശിക്കുവാനുള്ള ഇടതു എം.പി.മാരുടെ നീക്കത്തെ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞു. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പൊതുകാര്യങ്ങളില്‍ പോലും ഭരണപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്നും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയല്ല പലരും രാജ്യം ഭരിക്കുന്നതെന്നും എം.പി.മാര്‍ കുറ്റപ്പെടുത്തി.

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നേരിട്ട് വീട്ടില്‍ ചെന്ന് കാര്യങ്ങള്‍ അന്വേഷിക്കാനും വസ്തുതയ്ക്കനുസരിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കാനുമാണ് എം.പി.മാരായ എളമരം കരീം, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ, ബിനോയ്‌വിശ്വം , എം.വി. ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ ഞായറാഴ്ച വീട് സന്ദര്‍ശിക്കാനിരിക്കേയാണ് പോലീസ് ഇവരെ തടഞ്ഞത്. ഇതിനുള്ള വ്യക്തമായ കാരണം ചോദിച്ച എം.പി.മാരോട് പോലീസ്‌കാര്‍ പറഞ്ഞത് ഹൈക്കോടതിയില്‍ ഹാജരാക്കുവാന്‍ വീട്ടുകാരെ കൊണ്ടുപോവാനുള്ളതുകൊണ്ടാണ് എന്നാണ് മറുപടി നല്‍കിയത്.

gnn24x7