തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. നേരത്തെ രണ്ട് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാവാത്ത ശ്രീറാമിന് ഇന്ന് ഹാജരാകണമെന്ന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു.
വാഹനമിടിക്കുന്ന സമയത്ത് ശ്രീറാമിനു ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസ് കേസിലെ രണ്ടാം പ്രതിയാണ്. വഫ നേരത്തെ ജാമ്യം എടുത്തിരുന്നു. 50000 രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിന്‍മേലും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിലുമാണ് വഫയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.
2019 ഓഗസ്റ്റ് മൂന്നിനാണ് മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്.