gnn24x7

ഓണ്‍ലൈനില്‍ പൂച്ചയെ വാങ്ങി : ഒരാഴ്ച കഴിഞ്ഞപ്പോള്‍ പൂച്ച കടുവക്കുട്ടിയായി !

0
430
gnn24x7

ഫ്രാന്‍സ്: മിക്കപ്പോഴും ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഉദ്ദേശിച്ച സാധനങ്ങള്‍ കിട്ടാറില്ല. പലരും ഇക്കാര്യത്തില്‍ ഇത്തരം കച്ചവട സൈറ്റുകളുമായി എന്നും കടിപടിയാണ്. എന്നാല്‍ ഫ്രാന്‍സിലെ ഒരു ദമ്പതികള്‍ ഓണ്‍ലൈനില്‍ ‘സാവന്ന’ പൂച്ചയെ കണ്ട് ഇഷ്ടപ്പെട്ട് ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ പ്രകാരം പൂച്ച പാര്‍സലായി വീട്ടിലെത്തി. പാക്കറ്റ് പൊളിച്ച് ഒരാഴ്ച വളര്‍ത്തിക്കഴിഞ്ഞപ്പോഴാണ് അത് ഒരു കടുവക്കുട്ടിയാണെന്ന് അറിഞ്ഞത്.

സംഭവം നടക്കുന്നത് 2018 ലാണ്. ഫ്രാന്‍സിലെ ദമ്പതിമാര്‍ പത്രത്തില്‍ ഒരു ‘സവാന്ന’ പൂച്ചയുടെ പരസ്യം കണ്ടു. പൂച്ച വീട്ടില്‍ പരിചരിക്കാന്‍ പറ്റുന്ന വളത്തു മൃഗമാണെന്നും ആഫ്രിക്കന്‍ പാരമ്പര്യമുള്ള പൂച്ചയാണ് എന്നൊക്കെ അതില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് അവര്‍ 7,000 ഡോളര്‍ നല്‍കി പൂച്ചയെ സ്വന്തമാക്കി. പൂച്ച വീട്ടിലെത്തി പൂച്ചയു െസ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ അവര്‍ കണ്ടെത്തി. ഒരിക്കലും ഒരു പൂച്ചയുടെ സ്വഭാവമായിരുന്നില്ല അതിന്. പിന്നീട് അവര്‍ക്ക് സംശയം തോന്നി അധികാരികളോട് ഈ സംശയം തുറന്നുപറഞ്ഞപ്പോഴാണ് അത് പൂച്ചയല്ല പകരം ‘സുമാത്രന്‍ കടുവ’ (Sumatran Tiger) ആണെന്ന് അവര്‍ സ്ഥിരീകരിച്ചത്.

തുടര്‍ന്ന് രണ്ട് വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിന് ഉദ്യോഗസ്ഥന്മാര്‍ തയ്യാറായി. തുടര്‍ന്നാണ് 2020 സപ്തംബര്‍ 5 ന് കാട്ടുമൃഗങ്ങളെ നിയമവിരുദ്ധമായി വില്പന നടത്തുന്ന ഒരു വലിയ ഗ്യാങ്ങിനെ പിടികൂടുന്നത്. തുടര്‍ന്ന് 9 പേരെ ഈ കേസില്‍ പോലീസ് അറസ്റ്റു ചെയ്തു. പിന്നീട് ദമ്പതികള്‍ പൂച്ചവാങ്ങിച്ച രണ്ടുപേര്‍ ഈ ഒന്‍പതുപേരില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇപ്പോള്‍ പുലിക്കുട്ടി ഫ്രഞ്ച് ബയോഡൈവേഴ്‌സിറ്റി ഓഫീസിലെ മൃഗപരിപാലനത്തിലാണ്. രാജ്യത്ത് ഇതുപോലെ നിരവധി അനധികൃത മൃഗ കച്ചവടക്കാര്‍ ഉണ്ടെന്നും അവരെ ഉടനെ കണ്ടെത്തണമെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പരാമര്‍ശിച്ചു.

(അവലംബം: യു.പി.ഐ ന്യൂസ്)
https://actu.fr/normandie/le-havre_76351/un-couple-de-riches-havrais-achete-un-tigre-de-sumatra-neuf-personnes-en-garde-a-vue_36612952.html

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here