കൊച്ചി: അഹാന കൃഷ്ണയുടെ 25 -ാം പിറന്നാള്‍ ദിവസം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി നാന്‍സിയുടെ പുതിയ ചിത്രം നാന്‍സി ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്തിറക്കി. അഹാനകൃഷ്ണയ്ക്ക് ജന്മദിനാശംസകള്‍ പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്തിറക്കിയത്.
എന്റെ അടുത്ത സിനിമ നാന്‍സി റാണി ആണെന്ന് പറഞ്ഞ് ഇന്‍സ്റ്റാഗ്രാമില്‍ അഹാനകൃഷ്ണന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. തനിക്ക് ഇത്രയും നല്ലൊരു ക്രൂവിന് കൂടെ ജോലി ചെയ്യുവാന്‍ സാധിച്ചതും വലിയൊരു അനുഗ്രഹമാണെന്നും നാനസി വലിയൊരു വിജയമാണെന്നും അഹാന അഭിപ്രായപ്പെട്ടു.
ജോസഫ് മനു ജയിംസാണ് ചിത്രത്തിന്റെ സംവിധായകന്‍. റോയ് സെബാസ്റ്റ്യന്‍, ജോണ്‍ വര്‍ഗീസ്, രജനിഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഹാനയെകൂടാതെ അര്‍ജ്ജുന്‍ അശോകന്‍, ലാല്‍, അജുവര്‍ഗീസ്, ബേസില്‍, വൈശാഖ് നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

































