ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ്. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് രോഗവിവരം പങ്കുവെച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ അദ്ദേഹം ഹോം ക്വാറന്റൈനിലാണ്.
ഈമാസം ആദ്യം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ അഹമ്മദ് പട്ടേലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മോത്തിലാല്‍ വോറ, അഭിഷേക് സിങ്വി, തരുണ്‍ ഗൊഗോയ് എന്നിവര്‍ക്കും ഈയിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.