gnn24x7

വായുമലിനീകരണം: തീയിടലിനെതിരെ സുപ്രീംകോടതി റിട്ട. ജഡ്ജിയെ ചുമതലപ്പെടുത്തി

0
215
gnn24x7

ന്യൂഡല്‍ഹി: ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവടങ്ങളില്‍ കാടുകളില്‍ തീയിട്ട് ഉണ്ടാവുന്ന വായുമലിനീകരണത്തിനെതിരെ ഒരു പ്രത്യേക റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് മാദന്‍.ബി.ലോകൂറിനെ സുപ്രീംകോടതി നിയമിച്ചു. ഡല്‍ഹിയിലെയും മറ്റിടങ്ങളിലേയും ജനങ്ങളുടെ ശുദ്ധവായു ഉണ്ടാവുകയും വായുമലിനീകരണം തടയുകയുമാണ് ലക്ഷ്യമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

എസ്.എ. ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ച് എന്‍വയര്‍മെന്റ് പൊലുഷന്‍ കണ്‍ട്രോള്‍ അതോറിറ്റി (EPCA) യും, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ഫീല്‍ഡിലെ തീപിടുത്തം നേരിട്ട് സന്ദര്‍ശിക്കുമ്പോള്‍ ലോകൂര്‍ പാനലിനെ സഹായിക്കണമെന്ന് നിര്‍ദ്ദേശം മുമ്പോട്ടുവച്ചു.

ഓരോ സ്ഥലത്തെയും സംസ്ഥാന സര്‍ക്കാരുകള്‍ ഈ കമ്മിറ്റിക്ക് വേണ്ടുന്ന സാമ്പത്തികവും സുരക്ഷിതത്വവും നല്‍കണമെന്നും നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് (NCC), നാഷണല്‍ സര്‍വിസ് സ്‌കീം (NSS), ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ് എന്നിവര്‍ ഈ കമ്മിറ്റിയെ സഹായിച്ച് സഹകരിക്കേണ്ടിവരും. തുടര്‍ന്ന് ഈ കമ്മിറ്റി ഈ തീയടലിനെക്കുറിച്ചും മറ്റുമുള്ള വിശദമായ റിപ്പോര്‍ട്ട് സുപ്രീംകോടതിയെ 15 ദിവസത്തിനുള്ളില്‍ അറിയിക്കണം.

ഇത്തരത്തിലുള്ള ഒരു സമിതിയെ നിയമിക്കുന്നതിനെ കേന്ദ്രം ശക്തമായി എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ പൂര്‍ണ്ണമായ ഉത്തരവാദിത്വം ഇപിസിഎയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇക്കാര്യത്തില്‍ അമിക്കസ് ക്യൂറിയെ ഇതിനകം നിയമിച്ചുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍ കമ്മിറ്റിയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ എതിര്‍പ്പ് ബെഞ്ച് നിരസിച്ചു.

നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര കോടതി ഉത്തരവ് കഴിഞ്ഞ് മിനിറ്റുകള്‍ക്ക് ശേഷം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ശിവ് ദാസ് മീന പറഞ്ഞു. ”എല്ലാ വര്‍ഷവും ദില്ലിയിലെ മലിനീകരണ പ്രശ്‌നം ശൈത്യകാലത്ത് വളരെ വലുതായി തുടരുന്നു. മലിനീകരണം കുറയ്ക്കുന്നതിനായി ഞങ്ങള്‍ നഖശിഖാന്തം പ്രവര്‍ത്തിക്കുന്നു. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ഗ്രാപ്പ്) നിയമങ്ങള്‍ ഞങ്ങള്‍ കര്‍ശനമായി പാലിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ നിയമലംഘകര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കും. ഇതിനായി പ്രത്യേകം 50 ടീമുകളെ ഫീല്‍ഡ് പരിശോധനയ്ക്കായി അയച്ചിട്ടുമുണ്ട് ” – മീന പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here