gnn24x7

വിവാദങ്ങളെല്ലാം മാറ്റിവെച്ച് ബോളിവുഡ് നടി കങ്കണ വിവാഹാഘോഷങ്ങളിലേക്ക്

0
301
gnn24x7

മണാലി: ഒരുപാടു വിമർശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങുന്ന ഈ സാഹചര്യത്തിൽ കങ്കണ തന്റെ കുടുംബ കാര്യങ്ങളിലേക്ക് ശ്രദ്ധ തീരിക്കുകയാണ്. ഇപ്പോൾ മണാലിയിൽ സഹോദരന്മാരായ അക്ഷത്, കരൺ എന്നിവരുടെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കുകയാണ് കങ്കണ.

കസിനായ കരണിന്റെ ഹല്‍ദി ചടങ്ങിന്റെയും സഹോദരൻ അക്ഷതിന്റെ വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങിന്റെയും വീഡിയോ കഴിഞ്ഞ ദിവസം നടി ട്വിറ്ററില്‍ പങ്കു വെച്ചിരുന്നു. അതിൽ കുടുംബാംഗങ്ങൾ മുഴുവൻ വിവാഹ ആഘോഷങ്ങൾ ആസ്വദിക്കുന്ന രംഗം കാണാം.

ഒരു ദശകത്തിലേറെയായി കുടുംബത്തില്‍ ഒരു വിവാഹം നടന്നിട്ടെന്നും, മൂന്നാഴ്ചക്കുള്ളില്‍ രണ്ട് വിവാഹങ്ങളാണ് ഞങ്ങളുടെ കുടുംബത്തിൽ നടക്കാൻ പോകുന്നതെന്നും നടി ട്വിറ്ററില്‍ കുറിച്ചു. ഞങ്ങളുടെ പൂർവ്വിക വീട് വിവാഹ ആഘോഷങ്ങളിൽ മുങ്ങിയിരിക്കുകയാണെന്നും കങ്കണ പറഞ്ഞു.

സുശാന്തിന്റെ മരണശേഷം നടിക്ക് വിവാദങ്ങൾ ഉണ്ടായി. സുശാന്തിന്റെ കേസന്വേഷണം ശരിയായ രീതിയിലല്ല പോകുന്നതെന്ന് പറഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാരുമായും കങ്കണ പ്രശ്നത്തിലായി. കൂടാതെ ബി.എം.സി കോര്‍പ്പറേഷന്‍ അധികൃതര്‍ നടിയുടെ മുംബൈയിലെ ഓഫീസിന്റെ ഒരുഭാഗം പൊളിച്ചു മാറ്റുകയും ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here