gnn24x7

ആറ്റില്‍ ചാടിയ പ്രണയിതാക്കളില്‍ ഒരാള്‍ മരിച്ചു : യുവതിയെ രക്ഷപ്പെടുത്തി

0
346
gnn24x7

തിരുവനന്തപുരം: കമിതാക്കള്‍ രണ്ടുപേരും ഒരുമിച്ച് അരുവിക്കര ആറ്റില്‍ ചാടി. നല്ല കുത്തൊഴുക്കുള്ള പുഴയില്‍ കാമുകനായ ശബരി മരിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ സഹോദരന്‍ രക്ഷിച്ചു. ഈ സഹോദരന്റെ മുന്നില്‍ നിന്നാണ് ഇരുവരും ഒരുമിച്ച് നദിയിലേക്ക് ചാടിയത്. മഴക്കാലമായതിനാല്‍ ആറ്റില്‍ അത്യാവശ്യത്തിന് വെള്ളം സാമാന്യം നല്ല കുത്തൊഴുക്കും ഉണ്ടായിരുന്നു.

ശബരിയും പെണ്‍കുട്ടിയും ഏറെനാളായി കടുത്ത പ്രണയത്തിലാണ്. ഇത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കുറെ നാളുകളായി അറിയുന്ന കാര്യമായിരുന്നു. ഇവരുടെ പ്രണയം വളരെ ശക്തമായി തന്നെ വീട്ടുകാര്‍ എതിര്‍ത്തു. എതിര്‍പ്പ് കനത്തതോടെയാണ് ഇരുവരും മരിക്കാന്‍ തീരുമാനിച്ചതെന്നാണ് പോലീസിന്റെ അനുമാനം. പെണ്‍കുട്ടിയുടെ അമ്മയുടെ സ്‌കൂട്ടറിലാണ് ഇരുവരും അരുവിക്കരയിലേക്ക് യാത്ര പോയത്.

അരുവിക്കരയിലേക്ക് പോവുന്ന വഴി ശബരി കൂട്ടുകാരനെ വിളിച്ച് തങ്ങള്‍ രണ്ടുപേരും മരിക്കുവാന്‍ പോവുകയാണെന്നും മറ്റും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൂട്ടുകാരന്‍ ഉടനെ തന്നെ പലരേയും വിവരം അറിയിച്ചു. കൂട്ടത്തില്‍ ശബരിയുടെ പെണ്‍കുട്ടിയുടെ സഹേദാരനെയും വിവരം അറിയിച്ചു. സ്ഥലത്ത് സഹോദരന്‍ പാഞ്ഞെത്തുമ്പോഴേക്കും ഇവരുവരും ആറ്റില്‍ ചാടിക്കഴിഞ്ഞിരുന്നു. തൊട്ടുപിന്നാലെ സഹോദരനും ആറ്റില്‍ ആഞ്ഞു ചാടി. അയാളക്ക് സഹോദരയെ രക്ഷിക്കുവാന്‍ സാധിച്ചു. അപ്പോഴേക്കും ശബരി ഒഴുക്കില്‍പ്പെട്ട് മരിച്ചു കഴിഞ്ഞിരുന്നു.

(ചിത്രം കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍)

gnn24x7