gnn24x7

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡിന് പുതിയ നേതൃത്വം

0
317
gnn24x7

കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ അയര്ലണ്ട് ഘടകം പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.

നിലവിലെ പ്രസിഡന്റ് ജോസ് ജോസെഫിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി റെയ്ജിന് ജോസ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും,ട്രെഷറർ ഡിനിൽ പീറ്റർ ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു .അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.പുതിയ അയർലണ്ട് കോർഡിനേറ്റർ ആയി റോസ്‌ലെറ്റ് ഫിലിപ്പ് ,പ്രസിഡന്റ് ടോമി ജോസഫ് ,സെക്രട്ടറി ഫിവിന് തോമസ് ,ട്രെഷറർ ജോസ്‌മോൻ ഫ്രാൻസിസ് എന്നിവരെയും എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ജോസ് ജോസഫ്,ബിപിൻ ചന്ദ് ,റെയ് ജിൻ ജോസ്.ജോബി ജോർജ് ,ഡിനിൽ പീറ്റർ ,ബെനിഷ് പൈലി ,സച്ചിൻ ദേവ് ,അഖിൽ മാണി എന്നിവരെയും തിരഞ്ഞെടുത്തു .

കോവിഡ് പ്രതിസന്ധിയിൽ മികച്ച പ്രവർത്തനം നടത്തിയ ഗ്ലോബൽ കമ്മറ്റിയെ യോഗം അഭിനന്ദിച്ചു .വരും കാലങ്ങളിൽ ഗ്ലോബൽ നേതൃത്വത്തോട് ചേർന്ന് അയർലണ്ടിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ WMF അയർലണ്ട് തീരുമാനമെടുത്തു .

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here