gnn24x7

ഐപിഎല്‍ ഫൈനലില്‍ ഇന്ന് മുംബൈയും ഡല്‍ഹിയും ഏറ്റുമുട്ടുന്നു

0
266
gnn24x7

ദുബായ് : ഒരു മാസത്തോളം നീണ്ടു നിന്ന ക്രിക്കറ്റ് മഹായുദ്ധത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്. നിരവധി പ്രസക്തവും അദ്ഭുതാവഹമായ ആയ ക്രിക്കറ്റ് നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഐ.പി.എല്‍ ഫൈനല്‍ ഇന്ന് വൈകിട്ട് 7 30 മുതല്‍ മുതല്‍ ദുബായില്‍ ആരംഭിക്കുന്നു.

50 ദിവസത്തിലേറെ നീണ്ടുനിന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ മുംബൈയും ഡല്‍ഹിയിും ഏറ്റുമുട്ടുമ്പോള്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് തീപ്പൊരി മത്സരം ആയിരിക്കും നടക്കുക. നിലവിലെ ജേതാക്കളായ മുംബൈയെ നയിക്കുന്നത് രോഹിത് ശര്‍മയാണ് എന്നാല്‍ മുന്‍പ് നാലുവട്ടം കിരീടം സ്വന്തമാക്കിയ മുംബൈ ഏറ്റവും ശക്തമായ ടീമായി തന്നെ സ്ഥാനം ഉറപ്പിക്കുവാന്‍ ഉള്ള ശ്രമമാണ്. അതേസമയം ആദ്യമായിട്ടാണ് ഡല്‍ഹി ഐ.പി.എല്‍ ഫൈനലിലെത്തുന്നത്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി ഇത്തവണ ജയിക്കുകയാണെങ്കില്‍ ഡല്‍ഹിക്ക് ഒരു ചരിത്രനേട്ടം ആയിരിക്കും. ആദ്യമായി അവര്‍ക്ക് ഐ.പി.എല്‍. കപ്പില്‍ മുത്തമിടാം.

നാലു വര്‍ഷക്കാലം നേതാക്കളായ മുംബൈ 2010 റണ്ണറപ്പ് ആവുകയും ചെയ്തതോടുകൂടി തങ്ങളുടെ ഐ.പി.എല്ലിലെ സ്ഥാനം അരക്കിട്ടുറപ്പിക്കുക യായിരുന്നു. 2013, 2015, 2017, 2019 വര്‍ഷങ്ങളിലാണ് മുംബൈ ഐപിഎല്‍ ജേതാക്കളായത്. ഇത്തവണയും മുംബൈ മറ്റു ടീമുകളെ അപേക്ഷിച്ച് സ്ഥിരതയും ഉയര്‍ന്ന ഫോമിലും കളിച്ച ഒരേയൊരു ടീമാണ്. പ്രാഥമിക മത്സരങ്ങളില്‍ മുംബൈ ഒമ്പത് എണ്ണത്തിലും ജയിച്ചു. ഒന്നാം സ്ഥാനക്കാരായി പ്ലേഓഫലെത്തിയ ടീമാണ് മുംബൈ . ഡി കോക്ക,് രോഹിത് ശര്‍മ, സൂര്യ കുമാര്‍, യാദവ്, ഇഷാന്‍ , കിഷന്‍, കിരണ്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരടങ്ങിയ മുംബൈ ടീം വളരെ ശക്തമാണ് ആണ് .

ഒന്നാം ക്വാളിഫയര്‍ റൗണ്ടില്‍ മുംബൈയുടെ തോറ്റെങ്കിലും ഞായറാഴ്ച രണ്ടാം ക്വാളിഫയര്‍ ഇല്‍ സണ്‍റൈസ് ഹൈദരാബാദ് 17 റണ്‍സിന് തോല്‍പ്പിച്ചാണ് ഡല്‍ഹി ക്യാപ്റ്റന്‍സ് ഫൈനലില്‍ യോഗ്യത നേടിയത്. ഡല്‍ഹിയ്ക്കും ശക്തരായ താരനിര കളിക്കാനുണ്ട്. ഇന്ന് ക്രിക്കറ്റ് മാമാങ്കാത്തിന് തിരശ്ശീല വീഴുന്ന മുറയ്ക്ക് 2020 ലെ ജേതാവ് ആരായിരിക്കുമെന്ന് നമുക്ക് കാത്തിരിന്നു കാണാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here