gnn24x7

യുഎഇയിൽ വീട്ടുമുറ്റത്തെ തുറന്നുകിടന്ന മാൻഹോളിൽ വീണ് ആറ് വയസുകാരൻ മരിച്ചു

0
456
gnn24x7

അബുദാബി: യുഎഇയിൽ വീട്ടുമുറ്റത്ത് ഭാഗികമായി തുറന്നുകിടന്ന മാൻഹോളിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. റാഷിദ് ഹമദ് എന്ന ആറ് വയസുകാരനാണ് മരിച്ചത്. യുഎഇ സ്വദേശികളായ മാതാപിതാക്കളുടെ ഏകമകനാണ് റാഷിദ് ഹമദ്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടർന്ന് കുട്ടിയുടെ കുടുംബാംഗങ്ങൾ എല്ലായിടത്തും തിരച്ചിൽ നടത്തി. തിരച്ചിലിനിടയിൽ മാൻഹോളിൽ നോക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലീസും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തകരും എത്തി പരിശോധന നടത്തി.

ഒരു മണിക്കൂർ നീണ്ട പരിശോധനിയിലാണ് കുട്ടിയെ മാൻഹോളിൽ നിന്ന് കണ്ടെത്തിയത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

gnn24x7