കൊച്ചി: എറണാകുളത്ത് വ്യാജ ഡോക്ടറെ പിടികൂടി. എറണാകുള൦ ജില്ലയിലെ എടത്തലയില്‍ രോഗികളെ ചികിത്സിച്ചിരുന്ന പത്തനംതിട്ട റാന്നി സ്വദേശി സംഗീത ബാലകൃഷ്ണനാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറ് മാസമായി ഇവര്‍ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എടത്തല കോമ്പാറയില്‍ മരിയ ക്ലിനിക് നടത്തി ജനങ്ങളെ പറ്റിക്കുകയായിരുന്നു.
പ്രദേശവാസികള്‍ക്ക് സംശയം ഉണ്ടായതിനെ തുടർന്ന് എടത്തല പൊലീസ് സ്ഥലത്തെത്തുകയും, ക്ലിനിക്കിൽ പരിശോധന നടത്തിയതിയതിനു പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റുകളെല്ലാം വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്
ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.









































