gnn24x7

മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ അറസ്റ്റിൽ

0
306
gnn24x7

തൃശ്ശൂര്‍: വാണിയം പാറയില്‍ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ നൂര്‍ അമീൻ അറസ്റ്റിലായി. ഇതര സംസ്ഥാന തൊഴിലാളിയാണ് നൂര്‍ അമീൻ. ദേശീയ പാതാ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി വഴിയരികില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുകയായിരുന്നു. കുഴിയെടുക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം പാമ്പിന്റെ ദേഹത്ത് കയറുകയായിരുന്നു. തുടർന്ന് പാമ്പ് ചത്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. നൂര്‍ അമീനെ ജാമ്യമില്ലാ ഡ്രൈവറെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മലമ്പാമ്പിനെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

gnn24x7