gnn24x7

2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നത് നിരോധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

0
221
gnn24x7

ലണ്ടന്‍: 2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നത് നിരോധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. 2035 മുതൽ പുതിയ പെട്രോൾ, ഡീസൽ പവർ കാറുകൾ വിൽക്കുന്നത് നിരോധിക്കാൻ ബ്രിട്ടൻ ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാൽ പിന്നീട് 2030 ലേക്ക് കൊണ്ടുവരികയായിരുന്നു.

ഇലക്ട്രിക്, ഫോസിൽ ഇന്ധന പ്രൊപ്പൽ‌ഷൻ മിശ്രിതം ഉപയോഗിക്കുന്ന ചില ഹൈബ്രിഡ് കാറുകൾക്ക് പുതിയ പദ്ധതി ബാധകമല്ലെന്നും 2035 വരെ അത് വിൽക്കാൻ കഴിയുമെന്നുമാണ് റിപ്പോർട്ട്. രാജ്യത്ത് ഈ ഒരു പദ്ധതിയിലൂടെ കാലാവസ്ഥ വ്യതിയാന പ്രശന്ങ്ങളെ എതിർക്കാൻ കഴിയുമെന്നും ഇലക്ട്രിക് കാറുകളുടെ മാര്‍ക്കറ്റ് വിപുലീകരിക്കാനാവും എന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍.

പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന അവസാനിക്കുന്നത് ബ്രിട്ടന്റെ ഓട്ടോമോട്ടീവ് വിപണിയിൽ വലിയ മാറ്റമുണ്ടാക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here