gnn24x7

രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്; പി ജെ ജോസഫിന് ‘ചെണ്ട’

0
235
gnn24x7

കൊച്ചി: ഹൈക്കോടതി വിധിയിലൂടെ കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ചു.രണ്ടിലയില്‍ നിന്ന് കേരള കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും. ഇടത് മുന്നണിക്ക് ഈ വിധി കരുത്തു പകരുമെന്നും ജോസ് കെ. മാണി പറഞ്ഞു.

പി ജെ ജോസഫ്‌ പക്ഷവും ജോസ് കെ മാണി പക്ഷവും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ര​ണ്ടി​ല ചി​ഹ്നം മ​ര​വി​പ്പി​ച്ചി​രു​ന്നു. ഇരുവിഭാഗവും ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇങ്ങനെയൊരു നടപടി എടുത്തത്.

ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഹൈക്കോടതി ശരിവച്ചതോടെ രണ്ടില ചിഹ്നത്തിന്‍റെ അധികാരം ജോസ് കെ മാണിയ്ക്ക് ലഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്.കെ.മാണി വിഭാഗത്തിന് ടേബിള്‍ ഫാ​നുമായിരുന്നു ​സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ അനുവദിച്ചത്.

എന്നാൽ ഇരുവിഭാഗവും രണ്ടില ചിഹ്നത്തിനായി ഇരു വിഭാഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് രണ്ടില ചിഹ്നം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മരവിപ്പിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here